സന്തോഷമുണ്ട്, ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്ന് ജയസൂര്യ

By Akhila

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരമാര്‍ശം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ ജയസൂര്യ. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലൂടെയാണ് ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ഒരുപാട് സന്തോഷമുണ്ട്, തെറ്റുകള്‍ തിരിച്ചറിഞ്ഞ് ഇനിയും മുന്നോട്ട് പോകാനുള്ള പ്രചോദനം കൂടിയാണ് ഈ ദേശീയ അവാര്‍ഡെന്നും ജയസൂര്യ പറയുന്നു. അവാര്‍ഡിന് ശേഷം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ പറഞ്ഞത്.

jayasurya

സു സു സുധി വാത്മീകത്തിലെ കഥാപാത്രം ഇപ്പോഴും തന്റെ മനസിന്റെ കോണിലുണ്ടെന്ന് ജയസൂര്യ പറയുന്നു. ബ്യൂട്ടിഫുള്‍, ഇയോബിന്റെ പുസ്തകം, അപ്പോത്തിക്കിരി ഇങ്ങനെ ചില ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളും തനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

സു സു സുധി വാത്മീകം എന്ന ചിത്രം ഒരു സംഭവിച്ച കഥയായിരുന്നു. അതുകൊണ്ട് തന്നെയാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച സുധി എന്ന കഥാപാത്രത്തെ അമാനുഷിക ശക്തിയില്ലാത്ത ആളായിട്ട് തോന്നിയതും, പ്രേക്ഷകര്‍ക്ക് സ്‌നേഹിക്കാന്‍ കഴിഞ്ഞതും. ജയസൂര്യ പറയുന്നു.

എല്ലാത്തിനും ഉപരി ഞാന്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനോട് നന്ദി പറയുന്നുവെന്നും ജയസൂര്യ പറഞ്ഞു. കൂടാതെ ലുപ്പാ ചുപ്പി എന്ന ചിത്രം തന്നെ സംബന്ധിച്ച് ഒരു ചലഞ്ചിങ്ങായ ഒരു കഥാപാത്രമായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X