»   » ആ ഹോട്ടലില്‍ മമ്മൂട്ടിക്കൊപ്പം സിദ്ദിഖുമുണ്ടായിരുന്നു, ഫുക്രിയുടെ പിന്നിലെ വര്‍ഷങ്ങളുടെ കഥ

ആ ഹോട്ടലില്‍ മമ്മൂട്ടിക്കൊപ്പം സിദ്ദിഖുമുണ്ടായിരുന്നു, ഫുക്രിയുടെ പിന്നിലെ വര്‍ഷങ്ങളുടെ കഥ

Posted By: Sanviya
Subscribe to Filmibeat Malayalam

ജയസൂര്യയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫുക്രി. ഇത് ആദ്യമായാണ് ജയസൂര്യ സിദ്ദിഖിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ ഇരുവരും ഒന്നിച്ച് ഒരു സിനിമ ചെയ്യാന്‍ വൈകിയെങ്കിലും സിദ്ദിഖിന്റെയും ജയസൂര്യയുടെയും സൗഹൃദത്തിന് വര്‍ഷങ്ങളോളം പഴക്കമുണ്ട്.

ജയസൂര്യ തന്നെയാണ് ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് സിനിമാ വാരികയ്്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. സിദ്ദിഖ് എന്ന സംവിധായകനെയും അദ്ദേഹത്തിന്റെ ശബദത്തെയും ആദ്യമായി അനുകരിച്ചത് താനാണെന്നും ജയസൂര്യ പറഞ്ഞു.

താഴ്ന്ന ശബ്ദത്തില്‍ വിനയത്തോടെ

താഴ്ന്ന ശബ്ദത്തില്‍ വിനയത്തോടെ സംസാരിക്കുന്ന അദ്ദേഹത്തെ ഒരു ചാനല്‍ പരിപാടിയില്‍ വച്ചായാണ് ഞാന്‍ അനുകരിച്ചത്. ടിവിയില്‍ സംപ്രേഷണം നടന്നപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ കണ്ടു. മകന്‍ ഇക്കയെ വിളിച്ചു. പക്ഷേ ഇക്ക വന്നപ്പോഴേക്കും ആ സീന്‍ കഴിഞ്ഞ് പോകുകെയും ചെയ്തു.

മമ്മൂട്ടിയ്‌ക്കൊപ്പം

ഊമ പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തില്‍ നായക വേഷം കിട്ടിയപ്പോള്‍ താന്‍ മമ്മൂട്ടിയോട് പറയാന്‍ പോയിരുന്നു. എറാണകുളത്തെ അബാദ് ഹോട്ടിലില്‍ ചെന്നപ്പോള്‍ അവിടെ സിദ്ദിഖ് ഇക്കയുമുണ്ട്. അവിടെ വച്ചാണ് എന്നോട് മിമിക്രിയുടെ കാര്യം പറയുന്നത്.

ഒന്ന് കൂടെ ചെയ്യാമോ

എനിക്ക് ആ മിമിക്രി കാണാണമെന്ന് പറഞ്ഞപ്പോള്‍ പിന്നീട് ആകാമെന്ന് പറഞ്ഞു.

സിനിമ ചിരിമ

പിന്നീട് ഒരിക്കല്‍ സിദ്ദിഖ് ഇക്ക അവതരിപ്പിക്കുന്ന സിനിമ ചിരിമ എന്ന ടെലിവിഷനില്‍ പരിപാടിയില്‍ ഞാന്‍ അതിഥിയായി പങ്കെടുത്തിരുന്നു. അവിടെ വച്ച് ഞാന്‍ ഇക്കയെ അനുകരിച്ച് കാണിച്ച് കൊടുക്കുകയും ചെയ്തു.

English summary
Actor Jayasurya about Siddique.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X