»   » ഷൂട്ടിങ് കഴിഞ്ഞ് വീട്ടില്‍ ചെന്നാല്‍ ഇത് ഞാനാടാ അച്ഛന്‍.. എന്ന് പറഞ്ഞാലും മക്കള്‍ വിശ്വസിക്കില്ല

ഷൂട്ടിങ് കഴിഞ്ഞ് വീട്ടില്‍ ചെന്നാല്‍ ഇത് ഞാനാടാ അച്ഛന്‍.. എന്ന് പറഞ്ഞാലും മക്കള്‍ വിശ്വസിക്കില്ല

Posted By:
Subscribe to Filmibeat Malayalam

ഷൂട്ടിങ് കഴിഞ്ഞ് വീട്ടില്‍ എത്തിയാല്‍ മക്കള്‍ പറയുന്നത്, അയ്യോ അച്ഛന് ഇവിടെയില്ല.. ഷൂട്ടിങിന് പോയേക്കുകയാണെന്നാണ്. എടാ മക്കളെ ഞാനാ അച്ഛനെന്ന് പറഞ്ഞാല്‍ പോലും മക്കള് വിശ്വസിക്കില്ല. ജയസൂര്യ പറയുന്നു. കാര്യം എന്താണ് ഈ ചൂടത്ത് ഷൂട്ടിങിന് പോയി അമ്മാതിരി കളറായി പോയതാണ് മക്കള്‍ക്ക് പോലും തിരിച്ചറിയാത്തതെന്നാണ് ജയസൂര്യ പറയുന്നത്. ജയസൂര്യ തന്റെ ഫേസ്ബുക്കിലൂടെ ഇപ്പോഴത്തെ സഹിക്കാന്‍ വയ്യാത്ത ചൂടിനെ കുറിച്ച് പറഞ്ഞത്.

പുതിയ ചിത്രം ഇടിയുടെ ഷൂട്ടിങ് കഴിഞ്ഞ് എറണാകുളത്ത് ലാന്റ് ചെയതപ്പോള്‍ ദേ ഒരു സുന്ദരി ചോദിക്കുന്നു. എന്തൊരു ഹോട്ടാ ചേട്ട.. എന്റെ മനസില്‍ ഉം പറഞ്ഞു..ഞാന്‍ സണ്‍ ഗ്ലാസ് വച്ച് കുട്ടി കണ്ടിട്ടില്ലല്ലോ.. ഇതിലും ഹോട്ടാ.. വെറുതെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ കുട്ടി ചുരിദാറിന്റെ ഷോള്‍ തലയിലിട്ട്.. എന്തൊരു ചൂടാ ഇവിടെ.. നമുക്ക് വേഗം തിരിച്ച് പോകാമെന്ന് പറയുന്നു. അപ്പോള്‍ ഞാനരായി ശശി കുമരാനായി..

jayasurya

ഈ ചൂട് കുറയ്ക്കാന്‍ മറ്റൊരു വഴിയുമില്ലല്ലോ. മറ്റെന്തെങ്കിലുമായിരുന്നെങ്കില്‍ സമരം ചെയ്‌തെങ്കിലും ആഘോഷിക്കാമായിരുന്നു. ഇത് ഇപ്പോള്‍ സമരം ചെയ്തിട്ടു കാര്യമില്ലല്ലോ എന്നാണ് ജയസൂര്യ പറയുന്നത്. അതുക്കൊണ്ട് തന്നെ ചെടിയുടെ വിത്തോ നെഴ്‌സറിയില്‍ പോയി ചെടിയുടെ തൈ മേടിച്ചോ നടുക മാത്രമെ രക്ഷയുള്ളൂ.. അല്ലെങ്കില്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞപ്പോലെ പണി പാളും. ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

English summary
Actor Jayasurya facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X