»   » ഒരിക്കലും മറക്കാനാവാത്ത നിമിഷം, ഫിലിം ഫെയര്‍ അവാര്‍ഡിനെ കുറിച്ച് ജയസൂര്യ

ഒരിക്കലും മറക്കാനാവാത്ത നിമിഷം, ഫിലിം ഫെയര്‍ അവാര്‍ഡിനെ കുറിച്ച് ജയസൂര്യ

Posted By:
Subscribe to Filmibeat Malayalam

63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച ക്രിട്ടിക്‌സ് അവാര്‍ഡിന് അര്‍ഹനായതിന്റെ സന്തോഷത്തിലാണ് ജയസൂര്യ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് അവാര്‍ഡ്.

ഇപ്പോഴിതാ അവാര്‍ഡിലെ ഒരിക്കലും നിമിഷത്തെ കുറിച്ച് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. അവാര്‍ഡിലെ ആ നിമിഷത്തെ കുറിച്ച് ജയസൂര്യ എടുത്ത് പറയാനും കാരണമുണ്ട്. നമ്മുടെ അഭിനമാനമായ ഓസ്‌കാര്‍ വിന്നര്‍ റസൂല്‍ പൂക്കുട്ടിയാണ് തനിക്ക് അവാര്‍ഡ് തന്നതെന്ന് ജയസൂര്യ പറയുന്നു.

jayasurya-01

സു സു സുധിവാത്മീകം സമ്മാനിച്ച രഞ്ജിത്ത് ശങ്കറിനും ചിത്രത്തിന്റെ നിര്‍മ്മാതാവായ ജയസൂര്യയ്ക്കും കുടുംബത്തിനും പ്രത്യേകം നന്ദി പറയുന്നു എന്ന് പറഞ്ഞാണ് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ദേശീയ അവാര്‍ഡില്‍ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും ജയസൂര്യ സ്വന്തമാക്കിയിരുന്നു. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ജയസൂര്യയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്.

English summary
Actor Jayasurya facebook post about 63rd film fare Award.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam