»   » താരതമ്യം ചെയ്യുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം; ജയസൂര്യ പറയുന്നു

താരതമ്യം ചെയ്യുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം; ജയസൂര്യ പറയുന്നു

Written By:
Subscribe to Filmibeat Malayalam

സിനിമാ പ്രമോഷന്‍ മാത്രമല്ല, സമകാലിക പ്രശ്‌നങ്ങളും സാമൂഹിക കാര്യങ്ങളും ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. പണ്ട് മുതലേ മനസ്സിലുള്ള ഒരു ചിന്തയാണ് ഇന്ന് (ജൂലൈ 14) ജയസൂര്യ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് വിചാരിക്കുന്ന തെണ്ടികളെ ചവിട്ടണം; ജയസൂര്യയുടെ പോസ്റ്റ്

നമ്മളെ എപ്പോഴും അലട്ടുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് താരതമ്യം ചെയ്യുന്നത്. നമ്മളെ നമ്മള്‍ മറ്റൊരാളുമായി താരതമ്യം ചെയ്തു നോക്കുന്ന പ്രവണത വളരെ മോശമാണെന്നാണ് ജയസൂര്യ പറയുന്നത്.

jayasurya

ചെറുപ്പം മുതലെ നമ്മുടെ കുട്ടികള്‍ക്കും അത് പകര്‍ന്ന് കൊടുക്കുകയാണ്. എപ്പോഴും മറ്റുള്ളവരെ തോത്പിക്കാനാണ് നമ്മള്‍ പറഞ്ഞുകൊടുക്കുന്നത്. എന്നാല്‍ മത്സരിക്കേണ്ടതും ജയിക്കേണ്ടതും നമ്മുടെ തെറ്റുകളോടാണ്. പുതിയ തലമുറയിലെങ്കിലും താരതമ്യം ചെയ്യുന്ന പ്രവണത ഇല്ലാതെയാകട്ടെ എന്ന് നടന്‍ പറഞ്ഞു.

ജയസൂര്യ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ രണ്ടരലക്ഷത്തിലധികം ആളുകള്‍ ഇതുവരെ കണ്ടു കഴിഞ്ഞു. എട്ടായിരത്തിലധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

English summary
Actor Jayasurya's Motivational Video goes viral on facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam