ജയസൂര്യയ്ക്കായി മകന്‍റെ ക്യാമറ! അദ്വൈത് വീട്ടിലുള്ളപ്പോള്‍ എന്തിന് പേടിക്കണമെന്ന് സരിത!
കുട്ടിക്കാലം മുതലേ തന്നെ സിനിമയോട് താല്‍പര്യം പ്രകടിപ്പിച്ചയാളാണ് അദ്വൈത് ജയസൂര്യ. അച്ഛനെപ്പോലെ അഭിനയത്തിലല്ല ക്യാമറയിലും സംവിധാനത്തിലുമൊക്കെയാണ് തനിക്ക് താല്‍പര്യമെന്നാണ് അദ്വൈത് പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ പ്രിയ നടനെന്നും അദ്വൈതെന്ന ആദി പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പറഞ്ഞ് അച്ഛന്‍ മിക്കപ്പോഴും മകനെ കളിയാക്കാറുണ്ട്. ഡിക്യു അങ്കിളിനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് ആദി എത്താറുണ്ട്.
സുഹൃത്തുക്കള്‍ക്കൊപ്പമായി ഷോര്‍ട്ട് ഫിലിം ചെയ്ത് സംവിധാനത്തില്‍ ഇതിനകം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട് ആദി. ഇപ്പോഴിതാ അച്ഛന്റെ സിനിമയുടെ പ്രമോഷന്‍ ജോലികളില്‍ സഹായിയായിരിക്കുകയാണ് ആദി. സരിത ജയസൂര്യയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിശേഷം പങ്കുവെച്ച് എത്തിയിട്ടുള്ളത്. ദിവ്യ ഉണ്ണിയുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് ലൈക്കുമായെത്തിയിട്ടുള്ളത്.
വീട്ടില്‍ ക്യാമറാമാന്‍ ഉള്ളപ്പോള്‍ എന്തിനാണ് പേടിക്കുന്നതെന്നാണ് സരിത ജയസൂര്യയുടെ ചോദ്യം. സൂഫിയും സുജാതയും ഓണ്‍ലൈന്‍ റിലീസിന് മുന്നോടിയായുള്ള പ്രമോഷനിലാണ് അച്ഛനെ സഹായിക്കാനായി ആദി എത്തിയത്. സിനിമയുടെ അണിയറപ്രവര്‍ത്തകരേയും ടാഗ് ചെയ്താണ് സരിത പോസ്റ്റിട്ടത്. ഈ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും അച്ഛനും മകനും ഓള്‍ ദി ബെസ്‌റ്റെന്നുമായിരുന്ന ആരാധകരുടെ കമന്റുകള്‍.

Recommended Video
സംസാര ശേഷിയില്ലാത്ത സുജാതയ്ക്ക് സൂഫി സന്യാസിയായ ദേവ് മോഹനോട് തോന്നുന്ന പ്രണയകഥ പറഞ്ഞെത്തുന്ന ചിത്രമാണ് സൂഫിയും സുജാതയും. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡ് ഈ ചിത്രത്തിന് സ്വന്തമാണ്. കൊറോണ വൈറസ് പടരാന്‍ തുടങ്ങിയതോടെയായിരുന്നു സിനിമാ തിയേറ്ററുകളും അടച്ചിട്ടത്. അടുത്തിടെയായിരുന്നു സിനിമകളുടെ പ്രമോഷന്‍ പരിപാടികളും ഷൂട്ടിംഗുമെല്ലാം പുനരാരംഭിച്ചത്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സിനിമ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്തി ഒരുവിഭാഗം നിര്‍മ്മാതാക്കള്‍ എത്തിയിരുന്നു. തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോവുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു വിജയ് ബാബുവും ജയസൂര്യയും.


Click it and Unblock the Notifications











