ഭാര്യ കണ്ടു പേടിച്ച ജയസൂര്യയുടെ വേഷം

By Aswathi

നായകനായാലും സഹതാരമായാലും വില്ലനായാലും ആ കഥാപാത്രത്തില്‍ ഒരു വെല്ലുവിളിയുണ്ടെങ്കില്‍, അതു ഞാന്‍ ഏറ്റെടുത്തിരിക്കും, പറയുന്നത് യുവതാരം ജയസൂര്യയാണ്. പറയാതെ തന്നെ പ്രേക്ഷകര്‍ക്കിക്കാര്യം അറിയുന്നതാണ്. നായകന്റെയും പ്രതിനായകന്റെയും വേഷം, താരമൂല്യമൊട്ടും ഇടിയാതെ ചെയ്യുന്ന ജയന്റെ ഒരു വേഷം കണ്ട് ഭാര്യ സരിത പോലും പേടിച്ചുപോയത്രെ.

സരിത മാത്രമല്ല, 'ഇയ്യോബിന്റെ പുസ്തകം' എന്ന ചിത്രത്തില്‍ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന അങ്കൂര്‍ റാവുത്തറെ കണ്ട് പ്രേക്ഷകരും ഒന്ന് നടുങ്ങിയിട്ടുണ്ട്. ചെറിയ വേഷമായിരുന്നെങ്കില്‍ പോലും ഇയ്യോബിന്റെ പുസ്തകത്തെ സംബന്ധിച്ച് ശക്തമായ ഒരു കഥാപാത്രമാണ് അങ്കൂര്‍ റാവുത്തര്‍. ആദ്യമായി തന്റെ ഭാര്യ ഒരു സിനിമകണ്ട്, 'ഞാന്‍ ജയനെ കണ്ട് പേടിച്ചു' എന്ന് പറഞ്ഞത് ഇയ്യോബിന്റെ പുസ്തകം കണ്ടതിന് ശേഷമാണെന്ന് ജയസൂര്യ പറയുന്നു.

jayasurya-wife

ഏത് കഥാപാത്രം ചെയ്താലും അത് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നിടത്താണ് ഒരു നടന്റെ വിജയം. ഈ കഥാപാത്രം ചെയ്യരുതെന്ന് ഒരുപാട് പേര്‍ പറഞ്ഞിരുന്നുവത്രെ. എന്നാല്‍ എന്റെ ശരികളിലൂടെ പോകാനാണ് എനിക്കിഷ്ടമെന്ന് ജയസൂര്യ അവരോട് പറഞ്ഞു. ചിത്രം കണ്ടിറങ്ങിയവര്‍ പറഞ്ഞു, 'ജയാ നിന്റെ ചങ്കൂറ്റം സമ്മതിച്ചു' എന്ന്. ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസില്‍ പറഞ്ഞു, 'മച്ചാനെ വില്ലന്‍ നായകനെ തിന്നു'!

അധികം രംഗങ്ങളോ, ഡയലോഗുകളോ അങ്കൂര്‍ റാവുത്തര്‍ക്കില്ല. ശരീര ചലനങ്ങളിലൂടെയും ചില നോട്ടങ്ങളിലൂടെയുമാണ് അങ്കൂര്‍ ശ്രദ്ധിക്കപ്പെട്ടത്. ചിത്രം കണ്ടിറങ്ങിയവരാരും അങ്കൂര്‍ റാവുത്തറിനെ മറക്കില്ല. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു ചിത്രമാണിത്. സാങ്കേതികതയിലും അവതരണ രീതിയിലും ഒരു അന്താരാഷ്ട്ര മികവ് ചിത്രത്തിനുണ്ട്. അതില്‍ അമല്‍ നീരദ് എന്ന സംവിധായകനെ സമ്മതിച്ചേ മതിയാകൂ- ജയസൂര്യ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X