എന്നെയും കുടുംബത്തെയും തകര്‍ത്ത് കളഞ്ഞു! പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡന ആരോപണം; ജയസൂര്യ

ലൈംഗികാതിക്രമം നടത്തി എന്നാരോപിച്ച് പ്രമുഖ നടന്മാര്‍ക്കെതിരെ ഗുരുതരമായ തുറന്ന് പറച്ചിലുകളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വന്നത്. നടന്‍ ജയസൂര്യയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കേട്ടാണ് ആരാധകരടക്കം ഏവരും ഞെട്ടിയത്. സിനിമയിലെത്തിയ കാലം മുതല്‍ പ്രേക്ഷകരുടെ മനസില്‍ വലിയ സ്ഥാനം നേടിയെടുത്ത നടനാണ് ജയസൂര്യ.

എന്നാല്‍ തന്റെ പേരില്‍ ഉയര്‍ന്നത് വ്യാജ ആരോപണങ്ങള്‍ ആണെന്ന് പറയുകയാണ് ജയസൂര്യ. പീഡന ആരോപണങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് നടന്‍ പ്രതികരണവുമായി എത്തിയത്. ഇന്ന് നടന്റെ ജന്മദിനമാണ്. സന്തോഷമുള്ള ദിവസം ഏറ്റവും ദുഖപൂര്‍ണ്ണമാക്കിയതിനും അതില്‍ പങ്കാളികളായവര്‍ക്കും നന്ദിയുണ്ടെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ ജയസൂര്യ പറയുന്നു.

jayasurya

'ഇന്ന് എന്റെ ജന്മദിനം, ആശംസകള്‍ നേര്‍ന്ന് സനേഹപൂര്‍വ്വം കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി.

വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി എനിക്ക് നേരെ രണ്ട് വ്യാജ പീഡന ആരോപണങ്ങള്‍ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെയും പോലെ എന്നെയും അത് തകര്‍ത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി.

എന്നെ ചേര്‍ത്ത് നിര്‍ത്തിയ ഓരോരുത്തര്‍ക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകള്‍ക്ക് ഒടുവില്‍ ഞാന്‍ നിയമ വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യങ്ങള്‍ അവര്‍ തീരുമാനിച്ചു കൊള്ളും.

ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനഃസാക്ഷി ഇത്തിരി പോലും ബാക്കിയാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡന ആരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്ന് സുനിശ്ചിതമാണ്...

ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ തിരിച്ചെത്തും. നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥതിയില്‍ ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്‍മാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദി.'

''പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ...പാപികളുടെ നേരെ മാത്രം''...

jayasurya

എന്നും പറഞ്ഞാണ് ജയസൂര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ടുപിന്നാലെ മുതിര്‍ന്ന നടന്മാര്‍ക്കും സംവിധായകനുമെതിരെ പരാതിയുമായി നടിമാര്‍ രംഗത്ത് വരികയായിരുന്നു. അതില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ടായിരുന്നത്.

തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് ജയസൂര്യ തന്നെ ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് ഒരു നടി ആരോപിക്കുന്നത്. പിന്നാലെ മറ്റൊരു നടി കൂടി സമാനമായ രീതിയിലുള്ള പരാതിയുമായി എത്തി. നടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ജയസൂര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

More from Filmibeat

Read more about: jayasurya hema committee report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X