twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജേഷ് നായര്‍ ചിത്രത്തിലൂടെ ജിഷ്ണു തിരിച്ചുവരുന്നു

    By Aswathi
    |

    ക്യാന്‍സറിനെ അതിജീവിച്ച് ജിഷ്ണു രാഘവന്‍ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. ജിഷ്ണുവിന്റെ നില വീണ്ടും ഗുരുതരമായി എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നനിടെയാണ് നടന്‍ തിരിച്ചുവരുന്ന വാര്‍ത്ത സംവിധായകന്‍ രാജേഷ് നായര്‍ അറിയിച്ചത്.

    <strong>Read More: ജിഷ്ണുവിന് വേണ്ടി പൃഥ്വിയും ഇന്ദ്രനുമെല്ലാം രംഗത്ത്</strong>Read More: ജിഷ്ണുവിന് വേണ്ടി പൃഥ്വിയും ഇന്ദ്രനുമെല്ലാം രംഗത്ത്

    ഒരു വര്‍ഷം മുമ്പ്, ജിഷ്ണു രോഗശയ്യയില്‍ കിടുക്കുമ്പോള്‍ എടുത്ത ഫോട്ടോ കാണിച്ച്, നടന്‍ വീണ്ടും ഗുരുരാവസ്ഥയില്‍ എന്ന വ്യാജ വാര്‍ത്തയോട് പ്രതികരിക്കവെയാണ് രാജേഷ് നായര്‍ തന്റെ പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

    jishnu

    ഞങ്ങള്‍ ഒരു തിരക്കഥയുടെ ചര്‍ച്ചയിലാണെന്നും വൈകാതെ അത് പ്രേക്ഷകര്‍ക്കു മുമ്പില്‍ എത്തുമെന്നുമാണ് രാജേഷ് നായരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. റിമ കല്ലിങ്കലിനെ നായികയാക്കി 'എസ്‌കേപ്പ് ഫ്രം ഉഗാണ്ട' എന്ന ചിത്രം സംവിധാനം ചെയ്തത് രാജേഷ് നായരാണ്.

    'നമ്മള്‍' എന്ന ചിത്രത്തിലൂടെയാണ് ആദ്യകാല നടന്‍ രാഘവന്റെ മകന്‍കൂടെയായ ജിഷ്ണു സിനിമയിലെത്തുന്നത്. മലയാള സിനിമയില്‍ നിന്ന് ഹിന്ദിയിലേക്കും ചുവട് വയ്ക്കുന്നതിനിടെയാണ് ക്യാന്‍സര്‍ ജിഷ്ണുവിനെ പിടികൂടിയത്. രോഗാവസ്ഥയില്‍ നിന്നും താന്‍ മോചിതനായിക്കൊണ്ടിരിക്കുന്നെന്നും അധികം വൈകാതെ തിരിച്ചുവരുമെന്നും ജിഷ്ണു തന്നെ പറഞ്ഞിട്ടുമുണ്ട്.

    English summary
    Young actor Jishnu Raghavan who was away from films for sometime due to illness, is all set to be back in action. He will star in a movie directed by Rajesh Nair who shot to fame through the movie 'Escape from Uganda'.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X