Just In
- 35 min ago
ദേവുവിനോട് ബൈ പറയുന്നു, സുമംഗലി ഭവയുടെ ക്ലൈമാക്സിനെക്കുറിച്ച് സോനു, ചിത്രങ്ങള്‍ വൈറലാവുന്നു
- 1 hr ago
അലംകൃതയ്ക്കൊപ്പം അവധിയാഘോഷിച്ച് പൃഥ്വിരാജ്, ഡാഡയുടേയും മകളുടേയും ചിത്രം പകര്‍ത്തി സുപ്രിയ മേനോന്
- 2 hrs ago
രാത്രിയില്‍ വടിവാളും കത്തിയും ഒക്കെയായി കുറെപേര് ഞങ്ങള്‍ക്ക് നേരെ വന്നു, അനുഭവം പങ്കുവെച്ച് ആര്യ ദയാല്‍
- 4 hrs ago
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
Don't Miss!
- News
ദില്ലി പോലീസിന്റെ സുപ്രധാന തീരുമാനം ഉടന്‍; പതിനായിരത്തിലധികം കര്‍ഷക ട്രാക്ടറുകള്‍ വരുന്നു
- Sports
ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ട് ആര്? പ്രവചിച്ച് ഗ്രേയം സ്വാന്
- Finance
2020ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മാരുതി സ്വിഫ്റ്റ്
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ധന്യ മേരി വര്‍ഗീസിന് പിന്നാലെ ഭര്‍ത്താവും വരുന്നു! പുതിയ സീരിയലില്‍ താനുമുണ്ടെന്നെന്ന് ജോണ്‍ ജേക്കബ്
മലയാളികളുടെ പ്രിയപ്പെട്ട നടി ധന്യ മേരി വര്‍ഗീസും അവരുടെ ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബും തിരിച്ച് വരവിന്റെ പാതയിലാണ്. നടിയും മോഡലും നര്‍ത്തികിയുമൊക്കെയായി ധന്യ തിളങ്ങിയപ്പോള്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളായിരുന്നു ജോണിനെ ശ്രദ്ധേയനാക്കിയത്. രണ്ട് വര്‍ഷം മുന്‍പ് റിയല്‍ എസ്റ്റേറ്റ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നടിയും ഭര്‍ത്താവുമെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ നടി തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളിലാണ് താരദമ്പതികള്‍ സജീവമായിരിക്കുന്നത്. ജോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയല്‍ കൂടി ഉടന്‍ വരാന്‍ പോവുകയാണെന്ന് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയായിരുന്നു ജോണ്‍ ജേക്കബ് വീണ്ടും അഭിനയിക്കാന്‍ വരുന്നതിനെ കുറിച്ച് പറഞ്ഞത്.
'ആദ്യമായി മുഖം കാണിച്ച സിനിമ 2001 ല്‍ റിലീസ് ചെയ്ത ജഗപൊഗ ആയിരുന്നു. അന്ന് ഒരിക്കലും വിചാരിച്ചില്ല ജീവിതത്തില്‍ പിന്നെയും അവസരങ്ങള്‍ കിട്ടുമെന്ന്. പക്ഷേ 2019 കഴിയുമ്പോള്‍ മുഖത്ത് ചായം വീണിട്ട് 18 വര്‍ഷങ്ങള്‍ ആകുന്നു. ഓര്‍മയില്‍ എണ്ണാവുന്നതിനും അപ്പുറം സ്റ്റേജുകളില്‍ ഡാന്‍സ് ചെയ്തു, 13 സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചു, അതില്‍ 6 സിനിമകളില്‍ ലീഡ് റോളും ചെയ്യാന്‍ കഴിഞ്ഞു. എല്ലാം ദൈവാനുഗ്രഹം മാത്രമാണ്. അവസരങ്ങള്‍ തന്ന എല്ലാവരോടും ഒരുപാടു കടപ്പെട്ടിട്ടുണ്ട്.
വിവാദങ്ങളില്‍ കുടുങ്ങി താരപുത്രന്! അബി മരിച്ചിട്ട് ഇന്നേക്ക് 2 വര്‍ഷം, വാപ്പച്ചിയെ കുറിച്ച് ഷെയിൻ
അന്നും ഇന്നും എനിക്ക് സ്നേഹവും പ്രോത്സാഹനവും മാത്രം തന്നിട്ടുള്ള എന്റെ പ്രിയ സുഹൃത്തുക്കളോട്. ഡിസംബര്‍ 23 മുതല്‍ മഴവില്‍ മനോരമയില്‍ ആരംഭിക്കുന്ന 'അനുരാഗം' എന്ന സീരിയലിലൂടെ ഞാനും നിങ്ങളുടെ മുന്നില്‍ എത്തുന്നു. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാരും കാണണം കേട്ടോ'.