താൻ ഏറെ ആരാധിക്കുന്നത് മമ്മൂക്കയെ!! അതിനൊരു കാരണവുമുണ്ട്... വെളിപ്പെടുത്തി ജോജു

കോമഡി, നെഗറ്റീവ് എന്നീ ജോണറിലുളള ചിത്രങ്ങളിലൂടെ ജോജു നമ്മളെ ചിരിപ്പിക്കുകയും അതുപോലെ വെളുപ്പിക്കുകയും ചെയ്തിരുന്നു.

ഒരുപാട് കഷ്ടപ്പാടിന്റേയും പ്രയത്നത്തിന്റേയും ഫലമാണ് സിനിമ. കഠിനമായി അദ്വാനിച്ചാൽ മാത്രമേ നിലനിൽക്കാൻ സാധിക്കുകയുളളൂ. ഇന്നു സിനിമയിൽ ശോഭിക്കുന്ന ഭൂരിഭാഗം താരങ്ങൾക്കും പറയാനുണ്ടാകും അത്തരത്തിലുള്ള ഒരുപാട് പ്രയത്നത്തിന്റെ കഥകൾ. അത്തരത്തിൽ സ്വന്തം ആദ്വാനം കൊണ്ട് സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് ജോജു ജോസഫ്. ഒരുനാൾ സ്വപ്നം കണ്ടതെല്ലാമാണ് ഇപ്പോൾ ജീവിതത്തിൽ യാഥാർഥ്യമാകുന്നത്.

joju joseph

ജോസഫ് എന്ന ഒറ്റ ചിത്രം ജോജുവിന്റെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. കോമഡി, നെഗറ്റീവ് എന്നീ ജോണറിലുളള ചിത്രങ്ങളിലൂടെ ജോജു നമ്മളെ ചിരിപ്പിക്കുകയും അതുപോലെ വെളുപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ജോസഫ് എന്ന ചിത്രത്തിലെ ജോസഫ് എന്ന കഥാപാത്രം ജോജുവിന്റെ കരിയറിലെ പൊൻതൂവ‌ൽ തന്നെയായിരുന്നു. തന്റെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരു വ്യക്തി മമ്മൂക്കയാണത്രേ. കേരള കൗമുദി ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. കൂടൊതെ സിനിമയിൽ തനിയ്ക്ക് നേരെ സഹായഹസ്തം നീട്ടിയവരെ കുറിച്ചും താരം തുറന്നു പറഞ്ഞു.

 ആദ്യം സിനിമയിൽ ഓരേയൊരു ആഗ്രഹം മാത്രം

ആദ്യം സിനിമയിൽ ഓരേയൊരു ആഗ്രഹം മാത്രം

സിനിമ തലയ്ക്ക് പിടിച്ചപ്പോൾ ഓരേയൊരു ആഗ്രഹം മാത്രമേയുണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും സിനിമയിൽ തല കാണിക്കുക എന്നത്. ഒരു സീനിലെങ്കിലും മുഖം കാണിക്കുക എന്നൊരു ആഗ്രഹം മാത്രമായിരുന്നു അപ്പോൾ. എന്നാൽ പിന്നീട് ഒരുഡയലോഗെങ്കിലും പറയണമെന്ന് തോന്നി. അത് യാഥാർഥ്യമായപ്പോൾ മുഴുനീമുളള ഒരു വേഷം ചെയ്യണമെന്ന് തോന്നി. അതെല്ലാം ദൈവം പിന്നീട് യാഥാർഥ്യമാക്കി തരുകയായിരുന്നു. ഇനി അങ്ങോട്ട സംഭവിച്ചില്ലെങ്കിലും സാരമില്ല. സന്തോഷമാണ്- ജോജു പറഞ്ഞു.

 സിനിമയിലെ റിസ്ക്ക്

സിനിമയിലെ റിസ്ക്ക്

ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ സിനിമയ്ക്ക് പിന്നാലെ നടന്നത് വലിയ റിസ്ക്കായിരുന്നു എന്ന് തോന്നുന്നുണ്ടായിരുന്നു. വിജയിക്കാതെ പോയിരുന്നെങ്കിൽ ഒരുപാട് പേരെ ഈ റിസ്ക്ക് ബാധിച്ച് വലിയൊരു ദുരന്തമായി മാറിയേനെ. ഒരു ഉറപ്പില്ലാത്ത മേഖലയിൽ ആഗ്രഹം ഒന്നു കൊണ്ട് മാത്രമാണ് ഇറങ്ങി പുറപ്പെട്ടത്. ഇന്നത്തെ നിലയിൽ എത്തിപ്പെട്ടത് എന്റെ കഴിവ് കൊണ്ട് മാത്രമല്ല. ദൈവാനുഗ്രഹവും ഭാഗ്യവും കൊണ്ട് മാത്രമാണ്. സിനമ കൊണ്ട് ജീവിക്കുക എന്നത് ഏറെ പ്രയാസകരമാണ്. അഭിനയിച്ച സിനിമ വിജയിക്കണം, അതുപോലെ ചിത്രത്തിൽ നമ്മുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടണം എങ്കിൽ മാത്രമേ അടുത്ത ചിത്രം തങ്ങളെ തേടിയെത്തുകയുളളൂ.

ജീവിതം മാറ്റി മറിച്ച സിനിമകൾ

ജീവിതം മാറ്റി മറിച്ച സിനിമകൾ

ജീവിതത്തിൽ നല്ല സിനിമകൾ ദൈവം തനിയ്ക്ക് തന്നിട്ടുണ്ട്. പട്ടാളം, പുളളിപുലികളും ആട്ടിൻക്കുട്ടിയും, രാജതി രാജ, ആക്ഷൻ ഹീറോ ബിജു, രാമന്റെ ഏദൻതോട്ടം, ഉദാഹരണം സുജാത എന്നീ സിനിമക ജീവിതത്തിൽ കൃത്യസമയത്ത് ബ്രേക്ക് തന്ന ചിത്രങ്ങളാണ് . ഇവയിൽ ഒരു ചിത്രം പോലും മോശമായി സംഭവിച്ചിട്ടില്ല. കൂടാതെ വ്യക്തികളുടെ ഇടപെടലുകൾ ജീവിതത്തിൽ വഴിത്തിരിവാകുകയും ചെയ്തു.

ആരാധ്യ താരം

ആരാധ്യ താരം

സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ സ്വാദീച്ച വ്യക്തികളെ കുറിച്ചും ജോജു വെളിപ്പെടുത്തി. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ മമ്മൂക്ക. സിനിമയിൽ താൻ ഒന്നുമല്ലാതിരുന്ന കാലത്തു പോലും അദ്ദേഹം എന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. അതുപോലെ ലാൽ ജോസ്, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, അനൂപ് മേനോൻ, എന്നീവരും ജീവിതത്തിൽ ഒരുപാട് സഹായിച്ചുണ്ട്. ബിജുമേനാനുമായുളള സൗഹൃദം ജീവിതത്തിൽ വലിയ വഴിത്തിരിവായെന്നും ജോജു കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X