നടന്‍ ജോയ് മാത്യുവിന്റെ മകന്‍ വിവാഹിതനായി! മാത്യുവിന്റെയും ഏഞ്ചലിന്റെയും വിവാഹചിത്രങ്ങള്‍ പുറത്ത്
ഏറ്റവും കൂടുതല്‍ താരവിവാഹങ്ങള്‍ നടന്നൊരു വര്‍ഷമാണിത്. പ്രത്യേകിച്ച് താരപുത്രി പുത്രന്മാരുടെ വിവാഹം. ഇപ്പോഴിതാ 2019 അവസാനിക്കുന്നതിന് മുന്‍പ് മറ്റൊരു താരപുത്രവിവാഹം കൂടി നടന്നിരിക്കുകയാണ്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന്റെ മകന്‍ മാത്യു ജോയ് മാത്യു ആണ് വിവാഹിതനായിരിക്കുന്നത്.

എഞ്ചല്‍ സണ്ണിയാണ് വധു. ഡിസംബര്‍ 28 ശനിയാഴ്ച കോഴിക്കോട് സെന്റ് പോള്‍സ് മാര്‍തോമ പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. വൈകുന്നേരം വിവാഹ സത്കാരവും നടത്തിയിരുന്നു. സിനിമാ മേഖലയില്‍ നിന്നും രഞ്ജി പണിക്കര്‍, മുത്തുമണി എന്നിവരും പങ്കെടുത്തിരുന്നു.

വിവാഹശേഷമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വാര്‍ത്ത പുറംലോകമറിയുന്നത്. ഇരുവര്‍ക്കും ആശംസകളുമായി സിനിമയില്‍ നിന്നുള്ള സുഹൃത്തുക്കളും ആരാധകരുമെത്തി കൊണ്ടിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകനായ മാത്യു ജോയ് മാത്യു ഏതാനം ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍, മാച്ച് ബോക്സ് തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











