ബോളിവുഡിലെ പ്രമുഖ താരം ആശുപത്രിയില്‍! ഖാദര്‍ ഖാന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അമിതാഭ് ബച്ചന്‍!!
ഒരു കാലത്തെ ബോളിവുഡിലെ പ്രമുഖ താരമായിരുന്ന ഖാദര്‍ ഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കാനഡയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 81 വയസുള്ള താരമിപ്പോള്‍ വെന്റിലേറ്ററിലാണെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഖാദര്‍ ഖാന്റ ആരോഗ്യത്തിനായി ബോളിവുഡ് ഒന്നടങ്കം പ്രാര്‍ത്ഥനയിലാണ്. അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങള്‍ ഖാദര്‍ ഖാന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ആവശ്യമാവുമായി എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെ ഖാദര്‍ ഖാനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു അദ്ദേഹം വേഗം സുഖം പ്രാപിച്ച് വരുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് അമിതാഭ് ബച്ചന്‍ പറയുന്നത്.

1971 ല്‍ സിനിമയിലെത്തിയ ഖാദര്‍ ഖാന്‍ ഇന്ത്യന്‍-കനേഡിയന്‍ സിനിമാ താരമായിരുന്നു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, കോമഡിയേന്‍ എന്നിങ്ങനെ സിനിമയ്ക്കുള്ളിലും പുറത്തും അദ്ദേഹം ഒരുപാട് വേഷങ്ങള്‍ അണിഞ്ഞിരുന്നു. നടനായി മൂന്നുറിലധികം സിനിമകളില്‍ ഖാദര്‍ ഖാന്‍ അഭിനയിച്ചിരുന്നു. 1973 ല്‍ ധാക് എന്ന ചിത്രത്തിലൂടെ രാജേഷ് ഖന്നയ്‌ക്കൊപ്പം അഭിനയിച്ചാണ് ഖാദര്‍ ഖാന്‍ സിനിമയിലേക്ക് എത്തുന്നത്.
ദോ ഓര്‍ ദോ പാഞ്ച്, മുഖദ്ദര്‍ കാ സിഖിന്ദര്‍, കൂലി എന്നിങ്ങനെ അമിതാഭ് ബച്ചനൊപ്പം തന്നെ ഒരുപാട് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. ബോളിവുഡിലെ ഹിറ്റ് സിനിമയായ അമര്‍ അക്ബര്‍ അന്തോണി, മുഖദ്ദര്‍ കാ സിഖിന്ദര്‍ എന്നീ സിനിമകള്‍ക്ക് വേണ്ടിയായിരുന്നു ഖാദര്‍ ഖാന്‍ തിരക്കഥ ഒരുക്കിയത്.


Click it and Unblock the Notifications











