»   » ആ ചാലക്കുടിക്കാരന്‍ ചങ്ങാതി തനിച്ചായില്ലേ?

ആ ചാലക്കുടിക്കാരന്‍ ചങ്ങാതി തനിച്ചായില്ലേ?

Posted By:
Subscribe to Filmibeat Malayalam

ഓട്ടോറിക്ഷ ഡ്രൈവറായാണ് മണിയുടെ ജീവിതം ആരംഭിക്കുന്നത്. അച്ഛന്‍ രാമന്‍ കൂലി വേലയ്ക്ക് പോയി കൊണ്ടുവരുന്നതായിരുന്നു മണിയുടെ കുടുംബത്തിലെ ഓരോ ദിവസത്തെ അന്നം. പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ വീട്ടിലെ കഷ്ടപാടുകളും കൊണ്ട് പഠിത്തവും മുടങ്ങി.

അങ്ങനെയാണ് ഉള്ളിലെ മറ്റ് മോഹങ്ങളെല്ലാം ഉപേക്ഷിച്ച് ഓട്ടോ ഓടിക്കാന്‍ ഇറങ്ങി തിരിക്കുന്നത്. വിശപ്പ് മാറി വയറ് നിറച്ച് ഭക്ഷണം കഴിച്ചു തുടങ്ങിയതു പോലും ഓട്ടോ ഓടിക്കാന്‍ തുടങ്ങിയതിന് ശേഷമാണ്.

kalabhavanmani

പിന്നീട് സിനിമയിലേക്ക് അവസരം കിട്ടി. അക്ഷരം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തിന്റെ ആദ്യ പടി ചവിട്ടി. തുടര്‍ന്ന് സുന്ദര്‍ദാസ് ,ലോഹിത ദാസ് കൂട്ടുക്കെട്ടിലെ സല്ലാപം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായതോടെ സിനിമാ ലോകത്തെ പ്രശ്‌സ്തരായ സംവിധായകരും മണിയെ തേടിയെത്തികുയായിരുന്നു.

സിനിമയില്‍ എത്തി ഉയരങ്ങള്‍ കീഴടക്കിയിട്ടും തന്റെ ഭൂതകാലങ്ങളൊന്നും മണി മറന്നില്ല. അതിനെല്ലാം ശേഷം വീണ്ടും ഒരു ഓട്ടോ സ്വന്തമാക്കി. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന് പേരിട്ടിരിക്കുന്ന ഈ ഓട്ടോ ഇപ്പോഴും മണിയുടെ വീട്ടു മുറ്റത്ത് ഉണ്ട്.

Read Also: ചാലക്കുടിയുടെ കറുത്ത മുത്ത്

English summary
Actor Kalabhavan Mani's autorickshaw.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam