twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എബോള പ്രവചിച്ചത് കമല്ഹാസന്‍; പ്രവചനങ്ങളെല്ലാം ഫലിച്ചു

    By Gokul
    |

    ചെന്നൈ: കമല്‍ ഹാസന്‍ തന്റെ സിനിമയിലൂടെ പ്രവചിച്ചതെല്ലാം യാഥാര്‍ത്ഥ്യമാവുകയാണോ? അങ്ങിനെയാണെന്ന് വേണം കരുതാന്‍. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങി ലോകമെങ്ങും പടര്‍ന്നു പിടിച്ചേക്കുമെന്ന് ഭയക്കുന്ന എബോള എന്ന അന്തക രോഗം ആദ്യം പ്രവചിച്ചത് കമല്‍ഹാസന്റെ ദശാവതാരം എന്ന ചിത്രത്തിലൂടെയാണ്.

    ആറു വര്‍ഷം മുന്‍പ് ചിത്രം പുറത്തിറക്കും മുന്‍പ് കമല്‍ഹാസന്‍ പോലും അത്തരമൊരു സാധ്യത മുന്‍കൂട്ടി കണ്ടിരിക്കാന്‍ ഇടയില്ല. മാര്‍ബര്‍ഗ് വൈറസും എബോള വൈറസും ചേര്‍ന്ന മിശ്രിതമായിരുന്നു അമേരിക്കയിലെ ബയോ-ടെക്‌നോളജി ലാബില്‍ നിര്‍മിക്കുന്ന ബയോ വെപ്പണ്‍. ഈ വെപ്പണ്‍ സുരക്ഷിതമാക്കാനുള്ള ശ്രമമാണ് സിനിമ പ്രതിപാദിക്കുന്നത്.

    kamal-hassan

    ചിത്രത്തില്‍ അസിനും കമല്‍ഹാസന്റെ തന്നെ മറ്റൊരു കഥാപാത്രമായ പാട്ടിയും മറ്റും താമസിക്കുന്ന അഗ്രഹാരത്തിലെത്തുന്ന കമല്‍ അവരുടെ കൈയിലുള്ള പാഴ്‌സല്‍ തിരിച്ച് വാങ്ങാനായി നടത്തുന്ന സംഭാഷണത്തിനിടയ്ക്ക് എബോളയുടെ കാര്യം സൂചിപ്പിക്കുന്നത്. മനുഷ്യനിര്‍മ്മിതമായ ജൈവ ആയുധമായ വളരെ മാരകമായ എബോളമാര്‍ ബര്‍ഗ് സംയുക്തമാണിതെന്നാണ് കമലിന്റെ കഥാപാത്രം പറയുന്നത്.

    കമല്‍ ഹാസന്റെ മറ്റു സിനിമകളിലെ പ്രവചനങ്ങളും പിന്നീട് ഫലച്ചിട്ടുണ്ട്. സുനാമിയെക്കുറിച്ച് പ്രതിപാദിക്കുന്ന അന്‍പേ ശിവം എന്ന കമല്‍ ചിത്രം 2003ല്‍ പുറത്തിറങ്ങിയതിന്റെ പിന്നാലെ 2004ല്‍ സുനാമി സംഹാരതാണ്ഡവമാടി. ഗുജറാത്ത് കലാപത്തിന് രണ്ട് വര്‍ഷം മുന്‍പാണ് അതെക്കുറിച്ച് പറയുന്ന ഹേ റാം പുറത്തിറങ്ങിയത്. തീര്‍ന്നില്ല കമലിന്റെ പ്രവചനം, സീരിയല്‍ കില്ലറുടെ കഥപറഞ്ഞ വേട്ടയാട് വിളയാട് എന്ന സിനിമയ്ക്ക് പിന്നാലെയാണ് സമാന രീതിയില്‍ നോയിഡയിലെ സീരിയല്‍ കില്ലേഴ്‌സായ മൊനിദെര്‍-സതീഷിന്റെ കൊലപാതകങ്ങള്‍ വെളിയില്‍ വന്നത്.

    English summary
    actor Kamal Haasan predicted Ebola six years ago in Dasavatharam movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X