»   » കമല്‍ഹാസന്റെ വീട്ടില്‍ തീപിടുത്തം!!! രക്ഷകരായത് ജീവനക്കാര്‍!!!

കമല്‍ഹാസന്റെ വീട്ടില്‍ തീപിടുത്തം!!! രക്ഷകരായത് ജീവനക്കാര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഉലനായകന്‍ കമല്‍ഹാസന്റെ വീട്ടില്‍ തീപിടുത്തം. ചെന്നൈ ആല്‍വാര്‍പേട്ടിലുള്ള വസതിയിലാണ് ശനിയാഴ്ചച പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. തന്റെ ട്വിറ്ററിലൂടെയാണ് കമല്‍ഹാസൻ ഇക്കാര്യം അറിയച്ചത്. സംഭവം നടന്ന ഉടന്‍ തന്നെ ഇക്കാര്യം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

Kamal Hasan

കമല്‍ഹാസന്റെ വസതിയിലുണ്ടായിരുന്ന ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. വീടിന്റെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. 

പുക ശ്വസിച്ചതിന്റെ അസ്വസ്ഥതകള്‍ കമൽഹാസനുണ്ടെങ്കിലും മറ്റ് പരിക്കുകളോ അപകടങ്ങളോ ഇല്ല. രക്ഷാപ്രവര്‍ത്തനം നടത്തിയ ജീവനക്കാര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ സുരക്ഷിതനാണെന്ന് പറഞ്ഞ കമല്‍ഹാസന്റെ തന്നെ കരുതിയ, സ്‌നേഹിച്ച എല്ലാവര്‍ക്കും ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

English summary
The actor was caught in an accidental fire at his residence in Alwarpet and his staff had apparently rescued him from the flames. He ensured that no one was hurt during the rescue, though he had inhaled some of the smoke from the fire.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam