ആദ്യമായി അടുക്കളയിൽ കയറിയത് 9ാം ക്ലാസിൽ!! പരീക്ഷണങ്ങൾ തുടർന്നു, ഇപ്പോഴിത മധുരൈ ജംക്ഷനുമായി കനിഹ

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴണ് വളരെ അവിചാരിതമായി അടുക്കളിൽ അടുക്കളയിൽ കയറുന്നത്.

By Suchithra Moahan

അഭിനയം മാത്രമല്ല ബിസിനസ്സിലും തങ്ങൾ മിടുക്കരാണെന്ന് തെളിയിക്കുകയാണ് മലയാളി നടിമാർ. പൂർണ്ണിമയും, കാവ്യയു ആര്യയയും റിമയുമെല്ലാം ബിസിനസ്സിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ്. ഇപ്പോൾ ബിസിനസ്സിൽ ഒരു കൈ നോക്കാൻ നടി കനിഹയും ഇറങ്ങിയിരിക്കുകയാണ്. എല്ലാവരും ഫാഷൻ ഡാൻസ് എന്നിവയിലേയ്ക്ക് തിരിയുമ്പോൾ കനിഹ ഫോകസ് ചെയ്യുന്നത് പാചകത്തിലാണ്. ഭക്ഷണം ഉണ്ടാക്കുന്നത് ഏറെ ഇഷ്ടമുളളതു കൊണ്ടാണ് റസ്റ്റോറന്റ് ബിസിനസ്സിലേയ്ക്ക് നടി തിരിഞ്ഞതത്രേ. ചെന്നൈ ശക്തിമൂർത്തി അമ്മൻ നഗറിൽ 'മധുരൈ ജംക്ഷൻ' എന്ന നാടൻ ഭക്ഷണങ്ങളുടെ റസ്റ്റോറന്റാണ് താരം ആരംഭിച്ചിരിക്കുന്നത്. പഠിച്ചതും വളർന്നതും മധുരയിൽ ആയതു കൊണ്ട് തന്നെ അവിടത്തെ ഭക്ഷണത്തിനോട് ഏറെ താൽപര്യമാണ്. അതുകൊണ്ട് റസ്റ്റോറന്റിന് ഇത്തരത്തിൽ ഒരു പേര് നൽകിയതെന്നും താരം പറഞ്ഞു. നാടൻ വെജ് - ആൻഡ് നോൺ വെജ് ഭക്ഷണങ്ങളാണ് ഇവിടെ ലഭിക്കുന്നത്.

kaniha

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴണ് വളരെ അവിചാരിതമായി അടുക്കളിൽ അടുക്കളയിൽ കയറുന്നത്. ഔദ്യോഗിക ആവശ്യത്തിനായി അച്ഛനും അമ്മയും ശ്രീലങ്കയിലേയ്ക്ക് പോയ സമയം. വീട്ടിൽ ഞാനും ചേച്ചിയും മാത്രമായിരുന്നു. ഒരു ആവേശത്തിൽ അവളോട് ഭക്ഷണം ഉണ്ടാക്കണ്ടെന്നു താൻ എല്ലാം ചെയ്തോളമെന്ന് ഏൽക്കുകയും ചെയ്തു. അന്നത്തെ പാചക പരീക്ഷണങ്ങൾ വൻ വിജയമായിരുന്നു. അതിനു ശേഷമാണ് ഭക്ഷണം പാചകം ചെയ്യുന്നതിനോട് താൽപര്യം തോന്നി തുടങ്ങിത്- കനിഹ പറഞ്ഞു.

ബ്രഹ്മൺ കുടുംബത്തിൽ ജനിച്ച കനിഹയുടെ ഭക്ഷണ മെനുവിൽ ആദ്യ കാലങ്ങളിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രമായിരുന്നു. എന്നാൽ ഭർത്താവിന് നോൺ വെജ് വളരെ പ്രിയമായതു കൊണ്ട് പരീക്ഷണം അതിലേയ്ക്കും തിരിഞ്ഞു. ഭർത്താവിനും മകനും നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കി വിഴമ്പി നൽകുന്നതിന്റെ സന്തോഷവും നാടൻ ആഹാരത്തിനോടുളള താൽപര്യവുമാണ് പാചകത്തിനോട് ഇത്രയും അടുപ്പിച്ചതെന്ന് കനിഹ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X