തമിഴ് സിനിമാ ലോകത്തിനെതിരായ ലൈംഗികാരോപണം! ശ്രീറെഡ്ഡിക്കെതിരെ തുറന്നടിച്ച് നടന്‍ കാര്‍ത്തി!!

By Midhun

സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഒന്നടങ്ക ഞെട്ടിച്ചുകൊണ്ടായിരുന്നു കാസ്റ്റിംഗ് കൗച്ചിനതിരെയുളള ശ്രീറെഡ്ഡിയുടെ പ്രതിഷേധം അരങ്ങേറിയത്.തെലുങ്ക് സിനിമാ മേഖലയിലുളള താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് നടി എത്തിയിരുന്നത്. സിനിമയിലെ ലൈഗിക ചൂഷണങ്ങളെപറ്റിയും തനിക്കു നേരിടേണ്ടി വന്ന അനുഭവങ്ങളുമാണ് ശ്രീറെഡ്ഡി പ്രതിഷേധത്തിലൂടെ അറിയിച്ചത്.

തെലുങ്ക് സിനിമാ ലോകത്തിനു പുറമെ തമിഴകത്തെ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും ശ്രീറെഡ്ഡി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അടുത്തിടെയായിരുന്നു തമിഴിലെ താരങ്ങള്‍ക്കെതിരെ ശ്രീറെഡ്ഡി ആരോപണങ്ങള്‍ നടത്തിയിരുന്നത്. ശ്രീറെഡ്ഡിയുടെ ആരോപണങ്ങള്‍ തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു. എന്നാലിപ്പോള്‍ നടിയുടെ ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടന്‍ കാര്‍ത്തി.

തമിഴ് ലീക്ക്‌സ് ഹാഷ് ടാഗ്

തമിഴ് ലീക്ക്‌സ് ഹാഷ് ടാഗ്

തമിഴ് ലീക്ക്‌സ് എന്ന ഹാഷ് ടാഗോടൂ കൂടിയാണ് തമിഴിലെ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ശ്രീറെഡ്ഡി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. രാഘവേന്ദ്ര ലോറന്‍സ്, ശ്രീകാന്ത്, എ.ആര്‍ മുരുകദോസ്,സുന്ദര്‍ സി
തുടങ്ങിയവര്‍ക്കെതിരെയായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി എത്തിയിരുന്നത്. ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍ തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഭയപ്പെടുത്തിയിരുന്നു. കോളിവുഡിലെ സിനിമാ കോര്‍ഡിനേറ്റര്‍മാര്‍ ഭീകരന്‍മാരാണെന്നും ഒത്തുതീര്‍പ്പും കണ്ണടയ്ക്കലും അവിടെ നടക്കുന്നുണ്ടെന്നും ശ്രീറെഡ്ഡി വെളിപ്പെടുത്തി. കൂടാതെ നിറത്തിന്റെയും ശരീര വടിവിന്റെയും പേരില്‍ തമിഴ് സിനിമയിലും പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുന്നുണ്ടെന്നും ശ്രീറെഡ്ഡി പറഞ്ഞിരുന്നു.

സുന്ദര്‍സിക്കെതിരെ പറഞ്ഞത്

സുന്ദര്‍സിക്കെതിരെ പറഞ്ഞത്

തമിഴിലെ പ്രശസ്ത സംവിധായകരിലൊരാളായ സുന്ദര്‍ സിയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ശ്രീറെഡ്ഡി നടത്തിയിരുന്നത്. സുന്ദര്‍ സിക്കെതിരെ തെളിവുകള്‍ നിരത്തിയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍ നടന്നത്. താമസിക്കുന്ന ഹോട്ടലിലേക്ക് സുന്ദര്‍ സി വിളിച്ചുവരുത്തിയെന്നും വഴങ്ങിതന്നാല്‍ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞതായും ശ്രീറെഡ്ഡി പറഞ്ഞിരുന്നു. സുന്ദര്‍ സിയെ കൂടാതെ മുരുകദോസ്,രാഘവേന്ദ്ര ലോറന്‍സ്,ശ്രീകാന്ത് തുടങ്ങിയവര്‍ക്കെതിരെയും ഇത്തരത്തില്‍ തന്നെയായിരുന്നു ശ്രീറെഡ്ഡി വെളിപ്പെടുത്തല്‍ നടത്തിയത്.

വിശാല്‍ പറഞ്ഞ കാര്യം

വിശാല്‍ പറഞ്ഞ കാര്യം

ശ്രീറെഡ്ഡി പറയുന്നതില്‍ വാസ്തവമില്ലെന്നാണ് നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ പറഞ്ഞിരുന്നത്. നടിയുടെ ആരോപണങ്ങള്‍ തമിഴ് സിനിമയെ മൊത്തമായി സമ്മര്‍ദ്ദിലാഴ്ത്തിയ സാഹചര്യത്തിലാണ് നടിഗര്‍ സംഘം ഭാരവാഹിയായ വിശാലിന്റെ പ്രതികരണം വന്നത്. സുന്ദര്‍ സിയും ശ്രീറെഡ്ഡിയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. ശ്രീറെഡ്ഡിയ്‌ക്കെതിരെ പരാതി നല്‍കുമെന്നായിരുന്നു സുന്ദര്‍ സി അറിയിച്ചിരുന്നത്. നടന്‍ നാനിയും നേരത്തെ ശ്രീറെഡ്ഡിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.

കാര്‍ത്തിയുടെ പ്രതികരണം

കാര്‍ത്തിയുടെ പ്രതികരണം

ശ്രീറെഡ്ഡി വിഷയത്തില്‍ വിശാലിന്റെ പ്രതികരണം വന്നതിനു പിന്നാലെയാണ് നടിഗര്‍ സംഘം ഭാരവാഹി കൂടിയായ കാര്‍ത്തിയും പ്രതികരിച്ചത്. പുതിയ ചിത്രം കടൈക്കുട്ടി സിങ്കത്തിന്റെ പ്രചാരണ പരിപാടികള്‍ക്കിടെയാണ് കാര്‍ത്തി ഇക്കാര്യത്തില്‍ സംസാരിച്ചത്‌. ശ്രീറെഡ്ഡിയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ ആര്‍ക്കും നടപടിയെടുക്കാന്‍ സാധ്യമല്ലെന്നും അവര്‍ക്കെതിരെ കൗണ്‍സിലിലെ അംഗങ്ങള്‍ പരാതി നല്‍കിയാല് നമ്മുക്ക് നടപടിയെടുക്കാമെന്നും കാര്‍ത്തി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X