ജീന്‍സും ഷൂസും ഞാന്‍ കൂട്ടുകാരില്‍ നിന്നും വാങ്ങിയതാണ്! ഇപ്പോഴും അതൊന്നും ഇടാന്‍ പറ്റില്ല; നടന്‍ കവിരാജ്
സിനിമയിലും സീരിയലുകളിലും ഒരുപോലെ നിറഞ്ഞ് നിന്ന സ്‌റ്റൈലിഷ് ആയിട്ടുള്ള നടനായിരുന്നു കവിരാജ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങിയ നടന്‍ നിറം എന്ന സിനിമയില്‍ ചെറിയൊരു റോളില്‍ അഭിനയിച്ചാണ് ശ്രദ്ധേയനാവുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളഇല്‍ അഭിനയിച്ചെങ്കിലും ഇപ്പോള്‍ ഭക്തി മാര്‍ഗത്തിലാണ്.
ഇടയ്ക്ക് ക്ഷേത്രത്തിലെ പൂജാരിയായ കവിരാജിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. ഇങ്ങനൊരു ജീവിതം തിരഞ്ഞെടുത്തത് മകന് സുഖമില്ലാതെ വന്നതിന് ശേഷമാണെന്നാണ് താരം പറയുന്നത്. മാത്രമല്ല ജീവിതത്തിലെ ഓരോ അനുഭവങ്ങളും അങ്ങനെ കൊണ്ട് എത്തിച്ച ചിന്തകളാണെന്നും ലെറ്റ്‌സ് ടോക് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു.

സ്‌ക്രീനില്‍ പ്രേക്ഷകര്‍ എങ്ങനെ കാണുന്നു, ആ ചട്ടക്കൂട് വിട്ടിട്ട് തൊണ്ണൂറ് ശതമാനം നടന്മാരും പുറത്ത് വരില്ല. രജനികാന്തിനെ പോലെ അപൂര്‍വ്വം പേരാണ് സ്വന്തം രൂപം പുറത്തു കാണിക്കുന്നത്. 70 വയസ്സ് കഴിഞ്ഞ സൂപ്പര്‍ താരങ്ങള്‍ പോലും നര പുറത്തുകാണിക്കാതെയാണ് ജീവിക്കുന്നത്. അവര്‍ക്കൊക്കെ നര കാണിക്കുന്നത് മടിയാണ്. ഇപ്പോഴും അങ്ങനെയാണ് എല്ലാവരും.
എന്നാല്‍ ജീന്‍സും ടീഷര്‍ട്ടും ഷൂവുമൊക്കെ ഇട്ടാല്‍ തനിക്ക് ശ്വാസം മുട്ടുമെന്നാണ് കവിരാജ് പറയുന്നത്. ആദ്യമായി ലൊക്കേഷനിലേക്ക് പോകുമ്പോള്‍ എന്റെ കൈയ്യില്‍ അതൊന്നും ഇല്ലായിരുന്നു. ഒരു കൂട്ടുകാരന്റെ കൈയ്യില്‍ നിന്ന് ഷൂസും മറ്റൊരുത്തന്റെ കൈയ്യില്‍ നിന്നും പാന്റും ബാഗുമൊക്കെ വാങ്ങിയാണ് ഞാന്‍ ഷൂട്ടിങ്ങിന് പോകുന്നത്.
അതൊക്കെ ഇട്ട് നടക്കുമ്പോള്‍ തവള നടക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. പക്ഷേ അവിടെ ആരോ അത് ഭയങ്കര ഫ്രീക്ക് ആണെന്നാണ് പറഞ്ഞത്. പക്ഷേ ഞാന്‍ വേഷത്തിന് വേണ്ടി വേഷം കെട്ടിയതായിരുന്നു. സിനിമാ മോഹം ഇല്ലായിരുന്നു. അമ്മയുടെ കൂടെ പോയിട്ടാണ് ആദ്യമൊക്കെ സിനിമകള്‍ കണ്ടിരുന്നത്.

ടൂറ് ആഘോഷങ്ങള്‍, മംഗളകര്‍മ്മങ്ങള്‍ ഇതിനെക്കാളും കൂടുതല്‍ ഞാന്‍ പങ്കെടുത്തിട്ടുള്ളത് മരണങ്ങളിലാണ്. ഉത്സവത്തിനോ മറ്റ് സന്തോഷമുള്ള കാര്യങ്ങളില്‍ ഞാന്‍ പോയത് അപൂര്‍വ്വമാണ്. പക്ഷേ ഒരുപാട് മരണങ്ങള്‍ക്ക് പോവേണ്ടി വന്നിരുന്നു.
ആദ്യം ചെറിയ പ്രായത്തില്‍ ഞാനുമായി അത്രയും അടുപ്പമുള്ള സുഹൃത്തിന്റെ ആത്മഹത്യയാണ് വലിയ വേദനയുണ്ടാക്കുന്നത്. പിന്നെ അച്ഛന്റെ മരണം. ഏറ്റവുമൊടുവില്‍ എന്റെ കൂടപ്പിറപ്പും ഞാന്‍ അഭിനയത്തിലേക്ക് വരാന്‍ കാരണവുമായ ആളും മരിച്ചുവെന്ന് നടന്‍ പറയുന്നു.
സിനിമയില്‍ ചാന്‍സ് ചോദിച്ച് പോയ അനുഭവവും നടന്‍ പറഞ്ഞിരുന്നു. അന്ന് വണ്ടിക്കൂലിയ്ക്ക് കാശ് മാത്രം സംഘടിപ്പിച്ചാണ് പോവുന്നത്. ആലപ്പുഴക്കാരനായ സംവിധായകനാണ്. ഞാനും ആലപ്പുഴയില്‍ നിന്നായത് കൊണ്ട് സ്വീകരിച്ച് ഇരുത്തും എന്നൊക്കെയായിരുന്നു ധാരണ. എന്നാല്‍ ബെല്‍ അടിച്ച് വാതില്‍ പകുതി തുറന്നിട്ട് ആരാണെന്ന് ചോദിച്ചു. ഞാന്‍ ആലപ്പുഴയില്‍ നിന്നാണെന്നും സിനിമയിലൊരു അവസരത്തിന് വന്നതാണെന്നും പറഞ്ഞു.
അതൊന്നും ആയിട്ടില്ല, ആവുമ്പോള്‍ അറിയിക്കാം എന്നും പറഞ്ഞ് വാതില്‍ ഒറ്റ അടയ്ക്കലായിരുന്നു. ഒരിക്കലും അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ശരിക്കും താന്‍ ഷോക്ക് ആയി പോയെന്നാണ് കവിരാജ് പറയുന്നത്.


Click it and Unblock the Notifications