മദ്യപാനം കൊണ്ടല്ല കലാഭവന്‍ മണി മരിച്ചത്, അദ്ദേഹവുമായി തനിക്ക് പിണങ്ങേണ്ടി വന്നിരുന്നുവെന്ന് നടന്‍ കിരണ്‍ രാജ്

മലയാള സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് നടന്‍ കലാഭവന്‍മണിയുടെ മരണമുണ്ടാവുന്നത്. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പുറംലോകം അറിയുന്നത് പോലും മരണത്തിന് ശേഷമായിരുന്നു. കരള്‍ രോഗബാധിതനായ മണി അമിതമായി മ്ദ്യപിച്ചതും അതല്ല വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നും തുടങ്ങി നിരവധി ദുരൂഹതകള്‍ ഉയര്‍ന്ന് വന്നിരുന്നു.

ഇപ്പോഴും ഈ വിവാദങ്ങളൊന്നും അവസാനിച്ചിട്ടില്ല എന്നതാണ് വസ്തുത. എന്നാല്‍ മദ്യപാനം കൊണ്ടല്ല കലാഭവന്‍ മണി മരിച്ചതെന്ന് പറയുകയാണ് നടന്‍ കിരണ്‍ രാജ്. മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് കലാഭവന്‍ മണിയെ കാണുകയും അന്ന് അദ്ദേഹവുമായി പിണങ്ങി പോന്നതിനെ പറ്റിയുമാണ് മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ കിരണ്‍ വെളിപ്പെടുത്തിയത്.

kalabhavan-mani

മദ്യം കാരണം മരിച്ച താരങ്ങളൊന്നുമില്ലെന്നാണ് കിരണ്‍ പറയുന്നത്. അവര്‍ക്കൊക്കെ വ്യക്തി ജീവിതത്തില്‍ ഓരോ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് പലര്‍ക്കും അറിയില്ല. കലാഭവന്‍ മണി അതിന് ഉദ്ദാഹരണമൊന്നുമല്ല. അദ്ദേഹം വെള്ളമടിച്ചാണ് മരിച്ചതെന്ന് ആരാണ് പറയുന്നത്? അങ്ങനെയല്ല. പുള്ളിയ്ക്ക് കുറച്ച് പേഴ്‌സണല്‍ കാര്യങ്ങളുണ്ടായിരുന്നു.

മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. അന്ന് പിണങ്ങിയിട്ടാണ് തിരികെ പോരുന്നത്. പുള്ളിയ്ക്ക് എന്തൊക്കേയോ പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ എന്നോട് ഒന്നും പറഞ്ഞില്ല. മണിച്ചേട്ടാ ഇങ്ങനെയാണെങ്കില്‍ ഞാന്‍ വരില്ല. അദ്ദേഹത്തിന്റെ പാട്ടില്‍ ഞാന്‍ അഭിനയിച്ചിരുന്നു.

പുള്ളി ഓവറാണ് ചേട്ടന്‍ ഒന്ന് പറയാമോ എന്ന് അദ്ദേഹത്തിന്റെ മാനേജരാണ് എന്നോട് പറയുന്നത്. ലിവര്‍ ടെസ്റ്റ് ചെയ്തപ്പോള്‍ കുഴപ്പമുണ്ടെന്ന് മാനേജര്‍ പറഞ്ഞിരുന്നു. നമുക്കിത് നിര്‍ത്തി കുറച്ചു ദിവസം ബ്രേക്ക് എടുത്താലോ എന്ന് ഞാന്‍ ചോദിച്ചു. നീ നിര്‍ത്തുമോ എന്ന് അദ്ദേഹം എന്നോട് തിരിച്ചു ചോദിച്ചു. മണിച്ചേട്ടന്‍ നിര്‍ത്തുകയാണെങ്കില്‍ ഞാന്‍ നിര്‍ത്താമെന്ന് പറഞ്ഞു. എങ്കില്‍ കുറച്ച് ദിവസത്തേക്ക് ഇനി ഇല്ല എന്നായി അദ്ദേഹം.

kalabhavan-mani

നിങ്ങള്‍ മദ്യപിക്കുന്നുണ്ടോന്ന് ഞാന്‍ വിളിച്ച് അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അതും സമ്മതിച്ചു. എന്നാല്‍ പിറ്റേന്ന് രാവിലെ തന്നെ അടി തുടങ്ങിയെന്നാണ് അവിടെനിന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലായത്.

മാനസികമായിട്ടൊക്കെ കുറെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആരോടും അത് പറയാത്തത് കൊണ്ട് എങ്ങനെ അത് കൈകാര്യം ചെയ്യണമെന്ന് അറിയാത്തത് കൊണ്ടാണെന്ന് തോന്നുന്നു... ഞാന്‍ പ്രശ്‌നമെന്താണെന്ന് ഒത്തിരി ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. ഇതോടെ ആരോഗ്യപരമായി മോശമായി. മദ്യം കഴിക്കുന്നത് കൂടുകയും ഭക്ഷണം കഴിക്കുന്നത് കുറയുകയും ചെയ്തു.

ഞങ്ങള്‍ തമ്മില്‍ അടി കൂടുകയും വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടെങ്കിലും തമ്മില്‍ ഭയങ്കര ഇഷ്ടമായിരുന്നു. ഷൂട്ട് കഴിഞ്ഞ് അദ്ദേഹം എന്റെ റൂമിലേക്ക് വരും. ഞങ്ങള്‍ ഒരുമിച്ചു കൂടുമായിരുന്നു. ലൊക്കേഷനിലും ഒന്നിച്ചാണ്. കാരവാനിലൊക്കെ ഇരുന്ന് സംസാരിക്കും.

Read more about: kalabhavan mani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X