മഹേഷിന്റെ പ്രതികാരത്തിലെ വിന്‍സെന്റ് ഭാവന ഓര്‍മ്മയായി! വിടപറഞ്ഞത് നാടകരംഗത്തും തിളങ്ങിയ നടന്‍
പ്രശസ്ത നാടകനടനും മഹേഷിന്റെ പ്രതികാരം ഉള്‍പ്പെടെയുളള സിനിമകളിലൂടെ ശ്രദ്ധേയനുമായ കെഎല്‍ ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അഭിനേതാവിനു പുറമെ നാടക രചയിതാവ്,സംവിധായകന്‍ എന്നീ നിലകളിലും കെഎല്‍ ആന്റണി വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. പത്തറുപത് വര്‍ഷത്തോളം നാടകരംഗത്ത് സജീവമായിരുന്നു അദ്ദേഹം. ഭാര്യ ലീന ആന്റണി,മക്കള്‍ അമ്പിളി.ലാസര്‍ഷൈന്‍,നാന്‍സി.
1950ല്‍ ബാല നടനായിട്ടാണ് കെ എല്‍ ആന്റണിയുടെ നാടക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് കലാകേന്ദ്ര എന്ന നാടക സമിതിയുടെ സ്ഥാപകനായി. നാടക വേദിയില്‍ വെച്ച് പരിചയപ്പെട്ട ലീന ആന്റണിയെ ജീവിത സഖിയാക്കി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ഇരുവരും സിനിമയിലെത്തി. ചിത്രത്തില്‍ നായകനായ ഫഹദിന്റെ ചാച്ചനായി കെ.എല്‍ ആന്റണിയും നായികയുടെ അമ്മയായി ലീന ആന്റണിയും അഭിനയിച്ചു.

നൂറു കണക്കിന് നാടകങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ടുപേര്‍ മാത്രം അഭിനയിക്കുന്ന അമ്മയും തൊമ്മനും എന്ന നാടകം ആന്റണിയും ലീനയും അഭിനയിക്കുന്നത് കാണാനിടയായ ദിലീഷ് പോത്തന്‍ ഇരുവരെയും തന്റെ ആദ്യ ചിത്രത്തിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷവും നിരവധി കഥാപാത്രങ്ങള്‍ കെ എല്‍ ആന്റണി മലയാളത്തില്‍ അവതരിപ്പിച്ചിരുന്നു. ഗപ്പിയിലെ ടിങ്കു, ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയിലെ ഗ്രാന്‍ഡ് ഫാദര്‍, മുന്തിരിവള്ളികളിലെ ഉലഹന്നാന്റെ അച്ചന്‍, ആകാശ മിഠായിലെ രാധികയുടെ അച്ഛന്‍, ചക്കരമാവിന്‍ കൊമ്പത്തിലെ മാധവേട്ടന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications