For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതിയ ചുവട് വയ്പ്പിനൊരുങ്ങി നടൻ കൊല്ലം തുളസി, സമാന്തര പക്ഷികളുമായി നടൻ

  |

  പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമാണ് " സമാന്തരപക്ഷികൾ ". ഹാംഗീർ ഉമ്മർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിദ്യാഭ്യാസ ബോധവത്കരണ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത നടൻ കൊല്ലം തുളസിയാണ്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഒരു കളക്ടറുടെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

   Samatharapakshikal,

  അച്ഛനെ പോലെ ആകരുതെന്ന് വിനീതിനോട് പറയും, തനിക്ക് ഭയങ്കര വിഷമമാണ്, ശ്രീനിവാസനെ കുറിച്ച് ഭാര്യ

  നമ്മുടെ വിദ്യാർത്ഥികൾക്ക് ഇന്ന് വേണ്ടതെല്ലാം ഏതു വിധേയനെയും ഒരുക്കി കൊടുക്കുന്ന മാതാപിതാക്കൾ, അവരുടെ സഞ്ചാരം എങ്ങോട്ടെന്ന് അന്വേഷിക്കാൻ വിട്ടു പോകുന്നിടത്ത് സംഭവിക്കുന്ന നിരവധി വിപത്തുകളിലേക്ക് വിരൽ ചൂണ്ടുകയാണ് സമാന്തര പക്ഷികൾ . ചില തെറ്റായ പ്രവണതകളിലേക്ക് വഴുതി വീഴുന്ന കൗമാരമനസ്സുകളെ അതിൽ നിന്നും പിന്തിരിപ്പിച്ച് നേർവഴിക്ക് നടത്താൻ ഉതകുന്ന പരിഹാര മാർഗ്ഗങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. ഈ കാലഘട്ടത്തിന് എന്തുകൊണ്ടും അനിവാര്യമായ ചിത്രമെന്ന സവിശേഷതയും സമാന്തര പക്ഷികൾ അവകാശപ്പെടുന്നുണ്ട്.

  വിവാഹ ജീവിതം രണ്ട് തവണയും നഷ്ടപ്പെട്ടു, വിവാഹമോചനത്തെ കുറിച്ച് ശാന്തി കൃഷ്ണ, അത് മറച്ച് വെക്കാറില്ല

  കൊല്ലം തുളസി, ചിറ്റയം ഗോപകുമാർ , എം ആർ ഗോപകുമാർ , വഞ്ചിയൂർ പ്രവീൺകുമാർ , റിയാസ് നെടുമങ്ങാട്, അഡ്വക്കേറ്റ് മോഹൻകുമാർ ,രാജമൗലി , വെങ്കി, ആരോമൽ , ആദിൽ, ഫബീബ്, ജെറിൻ , ജിഫ്രി, അജയഘോഷ് പരവൂർ, ശ്രീപത്മ, കാലടി ഓമന , ശുഭ തലശ്ശേരി, സൂര്യ കിരൺ , മഞ്ജു, റുക്സാന എന്നിവർ അഭിനയിക്കുന്നു.

  Recommended Video

  Dulquer Salmaan Exclusive Interview | FilmiBeat Malayalam

  നിർമ്മാണം - പ്രേംനസീർ സുഹൃത് സമിതി, സംവിധാനം - ജഹാംഗീർ ഉമ്മർ , കഥ, തിരക്കഥ, സംഭാഷണം - കൊല്ലം തുളസി, ഛായാഗ്രഹണം - ഹാരിസ് അബ്ദുള്ള, ഗാനരചന - പ്രഭാവർമ്മ, സംഗീതം - ഡോക്ടർ വാഴമുട്ടം ചന്ദ്രബാബു, ആലാപനം - കല്ലറ ഗോപൻ , ക്രിയേറ്റീവ് ഹെഡ് - തെക്കൻസ്റ്റാർ ബാദുഷ (പ്രേംനസീർ സുഹൃത് സമിതി ), പ്രൊഡക്ഷൻ കൺട്രോളർ - ഷാജി തിരുമല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഷാക്കീർ വർക്കല, കല- കണ്ണൻ മുടവൻമുഗൾ , കോസ്റ്റ്യും - അബി കൃഷ്ണ, ചമയം - സുധീഷ് ഇരുവയി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഗോപൻ ശാസ്തമംഗലം, നിർമ്മാണ നിർവ്വഹണം - നാസർ കിഴക്കതിൽ, ഓഫീസ് നിർവ്വഹണം - പനച്ചമൂട് ഷാജഹാൻ, യൂണിറ്റ് - മാതാജി യൂണിറ്റ് തിരുവനന്തപുരം, സ്റ്റിൽസ് - കണ്ണൻ പള്ളിപ്പുറം, പി ആർ ഓ - അജയ് തുണ്ടത്തിൽ . തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷൻ .

  Read more about: kollam thulasi
  English summary
  Actor Kollam Thulasi new Movie Samatharapakshikal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X