»   » ശബരിമലയില്‍ പോവുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണം! നടന്‍ കൊല്ലം തുളസി പിടിച്ചത് പുലിവാല്‍!!

ശബരിമലയില്‍ പോവുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണം! നടന്‍ കൊല്ലം തുളസി പിടിച്ചത് പുലിവാല്‍!!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികതിക്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പ്രമുഖരായ പല നടിമാരും മീ ടൂ ക്യാംപെയിന്റെ ഭാഗമായി കഴിഞ്ഞു. കേരളത്തിലേക്ക് നോക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ നടക്കുന്നത്. കേരളത്തില്‍ അങ്ങുമിങ്ങുമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

    ഗോകുലം മൂവീസ് കൊച്ചുണ്ണിയുടെ കളക്ഷന്‍ പുറത്ത് വിട്ടു! മലയാളത്തിലെ ആ റെക്കോര്‍ഡ് കൊച്ചുണ്ണിയ്ക്ക്!

    kollam-thulasi

    ശബരിമലയില്‍ പോകുന്ന സ്ത്രീകളെ വലിച്ച് കീറണമെന്ന വിവാദ പരാമര്‍ശവുമായി നടന്‍ കൊല്ലം തുളസി എത്തിയിരിക്കുകയാണ്. ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ ആമുഖ പ്രസംഗത്തിനിടെയായിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം. രണ്ടായി വലിച്ച് കീറി ഒരു വിഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു വിഭാഗം മുഖ്യമന്ത്രിയ്ക്കും അയച്ച് കൊടിക്കണമെന്നും കൊല്ലം തുളസി പറയുന്നു.

    ബിഗ് ബോസില്‍ അടിയോടടി, മത്സരാര്‍ത്ഥികള്‍ തമ്മില്‍ കൈയ്യാങ്കളി! ബിഗ് ബോസ് നല്‍കിയ പണി ലേശം കടുത്തു!

    ശബരിമല സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച നാല് ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും കൊല്ലം തുളസി പറഞ്ഞു. സിനിമാ മേഖലയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ചൂടു പിടിച്ച് വരുന്നതിനിടെയാണ് ഒരു സിനിമാ താരത്തിന്റെ വിവാദ പരാമര്‍ശം. കൊല്ലം തുളസിക്ക് നേരെ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

    ബാബു ആന്റണിയുടെ മാസ് കണ്ടിട്ടുണ്ടോ? നിവിനെയും ലാലേട്ടനെയും മറികടന്ന അച്ചായന് അടപടലം ട്രോളുകള്‍

    English summary
    Actor Kollam Thulasi's response about Sabarimala issue

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more