അനിയത്തിപ്രാവിലെ ആ ഒരു മൂളല്‍ കിട്ടാന്‍ വേണ്ടി പതിനാറ് തവണ ഡബ്ബ് ചെയ്യിപ്പിച്ചു, വെളിപ്പെടുത്തി കൃഷ്ണചന്ദ്രന്‍

By Midhun Raj

കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച അനിയത്തിപ്രാവ് ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ പ്രണയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച തുടക്കമാണ് ചാക്കോച്ചന് ലഭിച്ചത്. അനിയത്തിപ്രാവിലൂടെ മോളിവുഡിലെ റൊമാന്റിക്ക് ഹീറോയായി കുഞ്ചാക്കോ ബോബന്‍ മാറിയിരുന്നു.

ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.

1997ല്‍ റിലീസ് ചെയ്ത സിനിമ സംവിധായകന്‍ ഫാസിലിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കി. അനിയത്തിപ്രാവിലെ സുധിയും മിനിയും ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് അനിയത്തിപ്രാവിന് ലഭിക്കാറുളളത്.

താരങ്ങളുടെ പ്രകടനത്തിനൊപ്പം

താരങ്ങളുടെ പ്രകടനത്തിനൊപ്പം പ്രണയ ചിത്രത്തിലെ പാട്ടുകളും ഒരുകാലത്ത് തരംഗമായി മാറിയിരുന്നു. അതേസമയം അനിയത്തിപ്രാവില്‍ കുഞ്ചാക്കോ ബോബന് ഡബ് ചെയ്ത കൃഷ്ണചന്ദ്രന്‌റെ ശബ്ദവും ശ്രദ്ധേയമായി. ചാക്കോച്ചന്‌റെ പ്രകടനത്തിനൊപ്പം കൃഷ്ണചന്ദ്രന്‌റെ ശബ്ദം കൂടി ചേര്‍ന്നപ്പോഴാണ് സുധി എന്ന കഥാപാത്രം മികച്ചതായത്.

നടനായും പിന്നണി ഗായകനായും

നടനായും പിന്നണി ഗായകനായും തിളങ്ങിയ കൃഷ്ണചന്ദ്രന്‍ ഒരുകാലത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മോളിവുഡില്‍ സജീവമായിരുന്നു. അതേസമയം അനിയത്തിപ്രാവിലെ ഒരു രംഗത്തിനായി പതിനാറിലധികം ടേക്ക് പോയ അനുഭവം കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. അനിയത്തിപ്രാവിലെ ഒരു മൂളല്‍ രംഗത്തിന് ഫാസില്‍ സാര്‍ തന്നെകൊണ്ട് പതിനാറിലധികം തവണ ഡബ്ബിംഗിന് ടേക്ക് എടുപ്പിച്ചെന്ന് കൃഷ്ണചന്ദ്രന്‍ പറയുന്നു.

ആ എന്ന ഒരു വാക്ക് പറയാനായിരുന്നു

ആ എന്ന ഒരു വാക്ക് പറയാനായിരുന്നു അത്. പാച്ചിക്ക(ഫാസില്‍) എന്നെകൊണ്ട് വീണ്ടും വീണ്ടും പറയിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ പതിനാറാമത്തെ ടേക്കിലാണ് ഒകെ പറഞ്ഞത്. ഡബ്ബിംഗിനിടയില്‍ ഒരു ദിവസം ഞാന്‍ പറഞ്ഞു. പാച്ചിക്ക ഇതില്‍ കൂടുതല്‍ ഒന്നും എനിക്ക് വരില്ല. എന്നെ വിട്ടേക്ക്. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. ആവശ്യമുളളത് കിട്ടിയിട്ടേ പാച്ചിക്ക വിട്ടുളളൂ. അഭിമുഖത്തില്‍ കൃഷ്ണചന്ദ്രന്‍ പറഞ്ഞു.

അതേസമയം ചാക്കോച്ചനും ശാലിനിക്കും

അതേസമയം ചാക്കോച്ചനും ശാലിനിക്കും പുറമെ ഹരിശ്രീ അശോകന്‍, സുധീഷ്, തിലകന്‍, ജനാര്‍ദ്ദനന്‍, കൊച്ചിന്‍ ഹനീഫ, ശ്രീവിദ്യ, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ചിത്രമായിരുന്നു അനിയത്തിപ്രാവ്. അനിയത്തിപ്രാവിന് പിന്നാലെ മലയാളത്തിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളായി ചാക്കോച്ചന്‍ മാറി. അനിയത്തിപ്രാവിന്‌റെ തമിഴ് പതിപ്പിലും ശാലിനി തന്നെയാണ് നായികയായത്. ഫാസില്‍ തന്നെ സംവിധാനം ചെയ്ത ചിത്രം തമിഴിലും വിജയമായി. ദളപതി വിജയ് ആണ് തമിഴില്‍ ചാക്കോച്ചന്‌റെ റോളില്‍ എത്തിയത്.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X