മലയാളത്തില്‍ അവസരമില്ലെങ്കില്‍ മറ്റ് ഭാഷകളില്‍ പോയി അഭിനയിക്കും, തുറന്നുപറഞ്ഞ് കൃഷ്ണകുമാര്‍
സിനിമാ സീരിയല്‍ താരമായി മലയാളത്തില്‍ ശ്രദ്ധേയനായ നടനാണ് കൃഷ്ണകുമാര്‍. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലൂളള താരം മറ്റ് ഭാഷകളിലും അഭിനയിച്ചിരുന്നു. കൃഷ്ണകുമാറിനൊപ്പം കുടുംബത്തിലുളളവരും എല്ലാവര്‍ക്കും സുപരിചിതരാണ്. മകള്‍ അഹാനയാണ് ആദ്യം സിനിമയിലെത്തിയത്. പിന്നാലെ ഹന്‍സിക, ഇഷാനി തുടങ്ങിയവരും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് കൃഷ്ണകുമാര്‍. കുടുംബത്തിനൊപ്പമുളള എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വണ്‍ ആണ് നടന്‌റെതായി പുറത്തിറങ്ങിയ പുതിയ സിനിമ.

അതേസമയം മലയാളത്തില്‍ അവസരമില്ലെങ്കില്‍ മറ്റ് ഇന്‍ഡസ്ട്രികളില്‍ പോയി അഭിനയിക്കുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. എനിക്കും ജീവിക്കാന്‍ പൈസ വേണം, ചിലപ്പോള്‍ പണത്തിന് ബുദ്ധിമുട്ട് വരും. ഞാനും നാല് പെണ്‍മക്കളെ വളര്‍ത്തുന്നുണ്ട്. സൈബര്‍ കമ്മികളെ എനിക്ക് കലിയാണ്. എന്റെയും എന്റെ മക്കളുടെയും തൊഴില്‍ ഇല്ലാതാക്കാനേ ഇവന്മാര്‍ക്ക് കഴിയൂ. അല്ലാതെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. അവരുടെ വിചാരം സിനിമ ഇന്‍ഡസ്ട്രി കേരളത്തില്‍ മാത്രമേ ഉളളൂവെന്നാണ്.
അപ്പുറം തമിഴ്‌നാട് ഉണ്ട്. കന്നഡ സിനിമയുണ്ട്. തെലുങ്കുണ്ട്. ഹിന്ദിയില്‍ വരെ പോയി അഭിനയിക്കാം. കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം അഭിനയ തിരക്കുകള്‍ക്കിടെ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട് നടന്‍. തിരുവനന്തപുരത്ത് നിന്നാണ് കൃഷ്ണകുമാര്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും കേരളത്തിന് അപകടമാണ് കേരളത്തിന് പുറത്തുപോയാല്‍ ഇവര്‍ രണ്ടും ഒന്നാണെന്നും കൃഷ്ണകുമാര്‍ പറയുന്നു. ഇവിടെ അവര്‍ നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.
നടി ഷംനാ കാസിമിന്‌റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, കാണാം
Recommended Video
മലയാളികളെ കുറച്ച് വളരെ വിഷമത്തോടെയാണ് ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിലെ ആളുകള്‍ ചോദിക്കുന്നത്. ഇതെല്ലാം മോദി കാണുന്നുണ്ട്. അതിനപ്പുറത്ത് ദൈവം കാണുന്നുണ്ട്. ബിജെപിയെ കുറിച്ചും ഭാരതത്തെ കുറിച്ചും നല്ലത് താന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതാറുണ്ട്. എന്താണ് വികസനമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ചുകൊടുത്തിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.


Click it and Unblock the Notifications