For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആശാന്റെ കൈ തല്ലിയൊടിച്ചോ? പരുക്കന്‍ കഥാപാത്രം ഡിമാന്‍ഡ് ചെയ്ത പരിക്കാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍

  |

  ചോക്ലേറ്റ് ഹീറോ ഇമേജില്‍ നിന്നും ഞെട്ടിക്കുന്ന നായക നടനിലേക്കാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ മാറിയത്. ഈ വര്‍ഷം റിലീസിനെത്തിയ സിനിമകളെല്ലാം ഒന്നിനൊന്ന് ഗംഭീരമായത് ചാക്കോച്ചന്റെ പ്രകടനത്തിലൂടെയാണ്. അതേ സമയം വ്യക്തി ജീവിതത്തിലും കാര്യമായ മാറ്റം വരുത്തിയ നടന്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്.

  കഴിഞ്ഞ ദിവസം ഭാര്യ പ്രിയയുടെ കൂടെയുള്ള ഫോട്ടോയുമായിട്ടെത്തി പ്രേക്ഷക പ്രശംസ നേടിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയതായി സിനിമാ ലൊക്കേഷനില്‍ നിന്നും പരിക്ക് പറ്റിയെന്ന് പറഞ്ഞാണ് ചാക്കോച്ചന്‍ എത്തിയിരിക്കുന്നത്. പരിക്കിനെ പറ്റിയുള്ള ക്യാപ്ഷന് താഴെ രസകരമായിട്ടുള്ള കമന്റുമായിട്ടാണ് രമേഷ് പിഷാരടി അടക്കമുള്ള താരങ്ങള്‍ എത്തിയിരിക്കുന്നത്.

  കൈ തുക്കിയിടാതെ ഇരിക്കാനായി ആര്‍മ് സ്ലിങ് ഇട്ട് നില്‍ക്കുന്നൊരു ഫോട്ടോയാണ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒരു കലിപ്പ് നോട്ടത്തോട് കൂടി നില്‍ക്കുന്ന ചിത്രത്തിന് സമാനമായിട്ടുള്ള അടിക്കുറിപ്പാണ് താരം നല്‍കിയതും. 'ഒരു പരുക്കന്‍' കഥാപാത്രം ഡിമാന്‍ഡ് ചെയ്ത പരിക്ക്.. എന്നാണ് ചാക്കോച്ചന്റെ ക്യാപ്ഷന്‍. അതേ സമയം ഫ്രീക്ക് ആക്‌സിഡന്റാണെന്നും കൈയ്യിലിരിപ്പ്, കൈയ്യിരിപ്പ് പരിക്ക്, എന്നൊക്കെ ഹാഷ് ടാഗില്‍ നടന്‍ കൊടുത്തിട്ടുണ്ട്.

  Also Read: അദ്ദേഹം എന്റെ ഭര്‍ത്താവല്ല; സീരിയലിലെ ഭര്‍ത്താവിനെയും യഥാര്‍ഥ ഭര്‍ത്താവിനെയും പരിചയപ്പെടുത്തി നടി വിജയകുമാരി

  ടിനു പാപ്പച്ചന്റെ മൂവിയുടെ ലൊക്കേഷനില്‍ നിന്നാണ് കുഞ്ചാക്കോ ബോബന് പരിക്ക് പറ്റുന്നത്. ഇക്കാര്യവും ഹാഷ് ടാഗിൽ സൂചിപ്പിച്ചിട്ടുണ്ട്. പുതിയ ഫോട്ടോ കണ്ടതോടെ ചാക്കോച്ചനോട് സുഖവിവരം അന്വേഷിച്ച് എത്തുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും. 'ഇനി പല്ല് മുറിയെ തിന്നാം' എന്നാണ് രമേഷ് പിഷാരടി നല്‍കിയ കമന്റ്. 'വേഗം സുഖം പ്രാപിച്ച് അതേ രീതിയില്‍ തന്നെ തിരിച്ച് വരാന്‍ സാധിക്കട്ടേ' എന്ന് നടന്‍ ബാലാജി ശര്‍മ്മയും കുറിച്ചു.

  Also Read: വിവാഹമോചിതരാവാൻ തീരുമാനിച്ചിട്ടും ഒന്നിച്ചു; മകള്‍ക്ക് വേണ്ടി ആ തീരുമാനം മാറ്റി ഭര്‍ത്താവുമായി കൂടിയെന്ന് നടി

  അടുത്തിടെ റിലീസിനെത്തിയ ചാക്കോച്ചന്റെ സിനിമയിലെ 'ന്നാ താന്‍ കേസ് കൊട്' എന്ന കമന്റാണ് കൂടുതലായും വരുന്നത്. റോഡിലെ കുഴില്‍ വീണോ, ചാക്കോച്ചനെയും പട്ടി ഓടിച്ചോ, ആശാന്റെ കൈ തല്ലിയൊടിച്ചോ? ടിനു പാപ്പച്ചന്റെ സിനിമയാണെങ്കില്‍ തീര്‍ച്ചയായും ഒരു പരിക്ക് പ്രതീക്ഷിക്കണം. ഇതൊക്കെ എന്ത്, അടുത്ത വര്‍ക്ക് രൂപകല്‍പന ചെയ്യാന്‍ ഒരു ഇടവേള, അത്രയേ ഒള്ളു, എല്ലാം ദൈവം നോക്കിക്കൊള്ളും' എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചാക്കോച്ചന്റെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

  Also Read: റിയല്‍ ലൈഫില്‍ ശ്രീനാഥ് ഭാസി പാവമാണ്; 10 വര്‍ഷം പ്രണയമായിരുന്നു, ഭര്‍ത്താവിനെ കുറിച്ച് താരപത്‌നി പറഞ്ഞത്

  കഴിഞ്ഞ കുറേ കാലത്തിന് ശേഷം വേറിട്ട കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയ്ക്ക് പിന്നാലെ ഒറ്റ് എന്ന ചിത്രവും തിയറ്ററുകളിലേക്ക് എത്തിയിരുന്നു. രണ്ട് സിനിമകൡും ഗംഭീര പ്രകടനമാണ് താരം കാഴ്ച വെച്ചിരിക്കുന്നത്. ഇതിനിടെ ദേവദൂതര്‍ പാടി എന്ന പാട്ടിനൊപ്പമുള്ള ചാക്കോച്ചന്റെ ഡാന്‍സും സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. നിലവില്‍ ഒന്‍പതോളം സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായി വരാനിരിക്കുന്നത്.

  English summary
  Actor Kunchacko Boban About He Met Accident At Tinu Pappachan's Movie Location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X