»   » അയാളോട് ഞാന്‍ പ്രതികാരം തീര്‍ത്തത് ഇങ്ങനെ, കുഞ്ചാക്കോ ബോബന്‍ പറയുന്നു

അയാളോട് ഞാന്‍ പ്രതികാരം തീര്‍ത്തത് ഇങ്ങനെ, കുഞ്ചാക്കോ ബോബന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മറ്റുള്ളവരുടെ സങ്കടം കണ്ട് വൈരാഗ്യം തീര്‍ക്കുന്നതിനേക്കാള്‍ നല്ലത് അവര്‍ക്ക് സഹായങ്ങള്‍ ചെയ്ത് പ്രതികാരം തീര്‍ക്കുന്നതാണ് നല്ലതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നു. കുഞ്ചാക്കോ തന്റെ അനുഭവത്തില്‍ നിന്നാണ് ഇങ്ങനെ ഒരു പ്രതികാരത്തെ കുറച്ച് പറഞ്ഞത്.

അച്ഛന്‍ മരിച്ച സമയത്ത് മലയാള സിനിമയിലെ പ്രമുഖനായ ഒരാളില്‍ നിന്ന് കുറച്ച് പണം ആവശ്യപ്പെട്ടിരുന്നു. അതൊരു വലിയ തുകയല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ കയ്യില്‍ ഇല്ലെന്ന് പറഞ്ഞു. എന്നാല്‍ സിനിമയില്‍ നിന്ന് അകന്ന് കഴിയുമ്പോള്‍ റിയല്‍ എസ്‌റ്റേറ്റും ബിസിനസുമായി നില്‍ക്കുമ്പോള്‍ അയാള്‍ എന്നോട് പണം ആവശ്യപ്പെട്ടു.

kunchacko-boban

പക്ഷേ ഞാന്‍ കൊടുത്തു സഹായിച്ചു. പ്രതികാരം തീര്‍ക്കുന്നത് ഇങ്ങനെയാണെന്ന് എനിക്ക് തോന്നി. കുഞ്ചാക്കോ ബോബന്‍ പറയുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറയുന്നത്.

മറ്റുള്ളവരുടെ സങ്കടം കണ്ട് വൈരാഗ്യം തീര്‍ക്കുന്നതിനേക്കാള്‍ നല്ലത് ഇതു തന്നെയാണ്. അവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്തു കൊടുത്ത് അവരില്‍ കുറ്റബോധം ഉണ്ടാക്കിയാവണം ആ പ്രതികാരം തീര്‍ക്കല്‍. കുഞ്ചാക്കോ ബോബന്‍ പറയുന്നു.

English summary
Actor Kunchacko boban about his experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam