»   » തെറിവിളികള്‍ക്ക് ചെവി കൊടുക്കാതെ അലന്‍സിയറിനെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബന്‍!

തെറിവിളികള്‍ക്ക് ചെവി കൊടുക്കാതെ അലന്‍സിയറിനെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബന്‍!

Posted By: Thanmaya
Subscribe to Filmibeat Malayalam

കമലിനെതിരായ സംഘപരിവാര്‍ ഭീഷണിയ്‌ക്കെതിരെ അലന്‍സിറിന് പിന്നാലെ മറ്റ് സിനിമാ താരങ്ങളും പ്രതികരിച്ചു തുടങ്ങി. മോഹന്‍ലാല്‍, മാമുക്കോയ ഇപ്പോഴിതാ നടന്‍ കുഞ്ചാക്കോ ബോബനും തന്റെ പിന്തുണ അറിയിച്ചിരിക്കുന്നു.

നേരത്തെ അലന്‍സിയര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുക്കൊണ്ട് കുഞ്ചാക്കോ രംഗത്ത് എത്തിയിരുന്നു. മിസ്റ്റര്‍ അലയന്‍സ് നിങ്ങളാണ് ഇന്ത്യന്‍ എന്ന ഹെഡ്‌ലൈനോടെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ ബിജെപി അനുഭാവികളുടെ ചീത്ത വിളികളെ തുടര്‍ന്ന് നടന്‍ പോസ്റ്റ്-ഡിലീറ്റ് ചെയ്തു. അതിന് ശേഷമിടുന്ന രണ്ടാമത്തെ പോസ്റ്റാണിത്.

അലന്‍സിയര്‍ക്ക് അഭിനന്ദനം

കമലും അലന്‍സിയറും എല്ലാം ഇന്ത്യാക്കാരാണെന്ന് പറഞ്ഞായിരുന്നു കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്

അലന്‍സിയറിനെ പിന്തുണച്ചുക്കൊണ്ട് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പോസ്റ്റിന്റെ പൂര്‍ണരൂപം.

കമലിനെതിരെയുള്ള പ്രതിഷേധം അനാവശ്യമാണ്

ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന കമലിനെതിരെയുള്ള പ്രതിഷേധം അനാവശ്യമാണെന്നായിരുന്നു നടന്‍ മാമുക്കോയയുടെ പ്രതികരണം. കമല്‍ എന്ത് തീവ്രവാദമാണ് കാട്ടിയതെന്ന് പറയട്ടെ. എങ്കില്‍ അല്ലേ അദ്ദേഹത്തിന് അത് തിരുത്താന്‍ കഴിയുകയുള്ളുവെന്നും മാമുക്കോയ പറഞ്ഞു.

ഇങ്ങനെ സംഭവിക്കണമെന്നുണ്ട്

ഓരോരുത്തരുടെയും ജീവിതത്തില്‍ ഓരോന്ന് സംഭവിക്കാനുണ്ട്. അത് സംഭവിച്ചുവെന്ന് കരുതിയാല്‍ മതിയെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മനോരമയുടെ ന്യൂസ്‌മേക്കര്‍ പ്രോഗ്രാമില്‍ വച്ചാണ് മോഹന്‍ലാല്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

English summary
Actor Kunchacko Boban react Kamal issue.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam