»   » ആ ചാക്കോച്ചന്‍ ഞാനല്ല എന്ന് ഒറിജിനല്‍ ചാക്കോച്ചന്‍

ആ ചാക്കോച്ചന്‍ ഞാനല്ല എന്ന് ഒറിജിനല്‍ ചാക്കോച്ചന്‍

Posted By:
Subscribe to Filmibeat Malayalam

കെ എസ് ഇ ബി മീറ്റര്‍ റീഡര്‍മാര്‍ വൈദ്യുതി ബില്‍ കണക്കാക്കാന്‍ വീട്ടില്‍ വരുമ്പോള്‍ ആളില്ലെങ്കില്‍ പിഴയടക്കേണ്ടിവരുമെന്ന് കെ എസ് ഇ ബി വ്യക്തമാക്കിയിരുന്നു. റീഡിങ് എടുക്കാന്‍ വരുമ്പോള്‍ ആളില്ലെങ്കില്‍ 500 മുതല്‍ 250 രൂപ വരെ ഫൈന്‍ അടക്കേണ്ടിവരും. ഇതിനെ കളിയാക്കി സോഷ്യല്‍ മിഡിയകളില്‍ ചറപറാ ട്രോളുകളാണ്.

അതിനിടയില്‍ ദേ കിടക്കുന്നു മലാളത്തിന്റെ പ്രിയപ്പെട്ട നടന്‍ നാക്കോച്ചന്റെ പേരില്‍ ഒരു കത്ത്. വളരെ രസകരമായി കെ എസ് ഇ ബി കാര്‍ക്ക് ചാക്കോച്ചന്‍ എന്ന ആള്‍ എഴുതിയ കത്താണത്. ചിലര്‍ അത് നടന്‍ കുഞ്ചാക്കോ ബോബനാണെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ ആ ചോക്കോച്ചന്‍ താനല്ലെന്ന് ഒറിജിനല്‍ ചാക്കോച്ചന്‍ വ്യക്തമാക്കി.

ആ ചാക്കോച്ചന്‍ ഞാനല്ല എന്ന് ഒറിജിനല്‍ ചാക്കോച്ചന്‍

ഇതാണ് ചാക്കോച്ചന്റെ പേരില്‍ പ്രചരിയ്ക്കുന്ന കത്ത്

ആ ചാക്കോച്ചന്‍ ഞാനല്ല എന്ന് ഒറിജിനല്‍ ചാക്കോച്ചന്‍

കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത് മലയാളികള്‍ സ്‌നേഹത്തോടെ ചാക്കോച്ചന്‍ എന്ന് വിളിയ്ക്കുന്ന കുഞ്ചാക്കോ ബോബന്‍ എഴുതിയതാണെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തവന്നു.

ആ ചാക്കോച്ചന്‍ ഞാനല്ല എന്ന് ഒറിജിനല്‍ ചാക്കോച്ചന്‍

കത്ത് വൈറലായതോടെ, ഈ കത്തിനുമടമയായ ചാക്കോച്ചന്‍ താനല്ലെന്ന് സാക്ഷാല്‍ ചാക്കോച്ചന്‍ വ്യക്തമാക്കി. കെ എസ് ഇ ബി യെ താന്‍ പരിഹസിച്ചിട്ടുമില്ല - ചാക്കോച്ചന്‍ പറയുന്നു.

ആ ചാക്കോച്ചന്‍ ഞാനല്ല എന്ന് ഒറിജിനല്‍ ചാക്കോച്ചന്‍

നിലവില്‍ പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് ചാക്കോച്ചന്‍ എന്ന കുഞ്ചാക്കോ ബോബന്‍. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ലോഡ്‌ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി, രഘുറാം വര്‍മ സംവിധാനം ചെയ്യുന്ന രാജമ്മ അറ്റ് യാഹു എന്നീ ചിത്രങ്ങളിലാണ് ചാക്കോച്ചന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Actor Kunchako Boban clarifies about KSEB letter

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam