twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം കൊണ്ട് സ്വന്തമാക്കിയ വാഹനത്തെക്കുറിച്ച് കുഞ്ചന്‍

    |

    പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന കഥാപാത്രങ്ങളുമായാണ് കുഞ്ചന്‍ എത്താറുള്ളത്. വളരെ മുന്‍പേ സിനിമയിലെത്തിയ അദ്ദേഹം മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിച്ചിരുന്നു. താരങ്ങളും സംവിധായകരുമെല്ലാമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹം സൂക്ഷിക്കുന്നത്. ഹാസ്യം മാത്രമല്ല സ്വഭാവിക വേഷങ്ങളും തന്നില്‍ ഭദ്രമാണെന്ന് കുഞ്ചന്‍ തെളിയിച്ചിരുന്നു. ചെറിയ വേഷമാണെങ്കിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് കുഞ്ചനെ തേടിയെത്താറുള്ളത്.

    പഴയകാല താരങ്ങള്‍ക്കൊപ്പവും ന്യൂജന്‍ താരങ്ങള്‍ക്കുമൊപ്പവും പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും കുഞ്ചന് ലഭിച്ചിട്ടുണ്ട്. സിനിമയിലെത്തിയ സമയത്ത് സംവിധായകനായ ശശികുമാറാണ് തനിക്ക് അവസരങ്ങള്‍ നല്‍കിയതെന്ന് കുഞ്ചന്‍ പറയുന്നു. ചാനല്‍ പരിപാടിക്കിടയിലായിരുന്നു താരം തന്റെ സിനിമാജീവിതത്തെക്കുറിച്ച് വാചാലനായത്.

    ആദ്യകാലത്ത് ശശികുമാര്‍ സാറാണ് എനിക്ക് ചെറിയ ചെറിയ വേഷങ്ങള്‍ നല്‍കിയത്. അദ്ദേഹത്തിന്റെ സിനിമകളില്‍ വിളിക്കുന്നത് കൊണ്ടാണ് ഞാന്‍ മദ്രാസില്‍ തന്നെ നിന്നത്. അതില്‍ നിന്ന് കിട്ടുന്ന പ്രതിഫലം ഇരുനൂറും, മൂന്നൂറുമൊക്കെയായിരുന്നു. അന്‍പതും, നൂറുമൊക്കെയായി പലതവണയായിട്ടാണ് ലഭിക്കുന്നത്.

    Kunjan

    സിനിമയില്‍ നിന്ന് കിട്ടിയ പ്രതിഫലം വച്ചു ആദ്യം വാങ്ങിയത് ഒരു സൈക്കിളാണ്. അതും ചവിട്ടി ഞാന്‍ ഓരോ സിനിമാ ഓഫീസുകളില്‍ കയറി ഇറങ്ങും ഒരു വേഷത്തിനു വേണ്ടി. എന്റെ പിആര്‍ഒ ഞാന്‍ തന്നെയായിരുന്നു. പിന്നീട് കൂടുതല്‍ സിനിമകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഒരു ബൈക്ക് വാങ്ങി. അതില്‍ ഞാന്‍ 'കുഞ്ചഹ' എന്ന പേരോടെ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചു.

    Recommended Video

    മോഹന്‍ലാലിന് ഫോണ്‍ നമ്പര്‍ വരെ മാറ്റേണ്ട അവസ്ഥ വന്നു | FilmiBeat Malayalam

    'യമഹ' ബൈക്ക് തരംഗമായി നില്‍ക്കുന്ന സമയത്തായിരുന്നു ഞാന്‍ എന്റെ കുഞ്ചഹ ബൈക്കുമായി ചെത്തി നടന്നത്. സിനിമയില്‍ നിന്ന് കിട്ടിയ പ്രതിഫലം വച്ച് ആദ്യമായി വാങ്ങിച്ചത് ഒരു ഫിയറ്റ് കാറായിരുന്നു. അങ്ങനെ എന്റെ ഓരോ ഉയര്‍ച്ചയിലും സിനിമയുടെ പങ്ക് വളരെ വലുതാണെന്നും കുഞ്ചന്‍ പറയുന്നു.

    Read more about: actor
    English summary
    Actor Kunjan about his remuneration, latest chat went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X