ആ പേര് പറയാൻ നൂറ് തവണ ആലോചിച്ചു!! മീ ടൂ വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണൻ

സിനിമയിലെ പിആർഒ ആയ നിഖിൽ മുരുകനെതിരെയാണ് നടി ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്.

By Suchithra Mohan

മലയാള സിനിമയിലെ ന്യൂജെൻ അമ്മയാണ് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണൻ. ജേക്കബ്ബിന്റെ സ്വർഗ രാജ്യത്തിൽ നിവിൻ നിവിൻ പേളിയുടെ അമ്മയായി തിളങ്ങിയ നടിയെ അത്രവേഗം മലയാളി പ്രേക്ഷകർ മറക്കില്ല. മലയാളികൾക്ക് മാത്രമല്ല തമിഴ്, തെലുങ്ക് സിനിമയിലും ശക്തമായ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയ താരമാണ് ലക്ഷ്മി ബാലകൃഷ്ണൻ. 2006 ദിലീപ്-കാവ്യ മാധവൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർഹിറ്റ് ചിത്രമാണ് ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി സിനിമ ലോകത്തിലേയ്ക്ക് കാലെടുത്തു വച്ചത്. പിന്നീട് പ്രണയകാലം, ജൂലൈയ് 4, ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യം എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു. അഭിനയം മാത്രമല്ല സംവിധാനവും തന്നെ കൊണ്ട് വഴങ്ങുമെന്ന് സിനിമയിൽ എത്തിയ ചുരുക്കം സമയം കൊണ്ട് നടി തെളിയയിച്ചിട്ടുണ്ട്.

lekshmi

ഇപ്പോൾ ഇന്ത്യൻ സിനിമകളിൽ തുറന്നു പറച്ചിലുകളുടെ കാലമാണ്. സിനിമ മേഖലയിൽ നിന്ന് തങ്ങൾ അനുഭവിച്ച ദുഷ്കരമായ അനുഭവങ്ങൾ നടിമാർ സമൂഹത്തിനു മുന്നിൽ തുറന്നടിക്കുകയാണ്. നടിമാർ മാത്രമല്ല നടൻമാരും മീ ടൂ വെളിപ്പെുത്തലുമായി ഇപ്പോൾ രംഗത്തെത്തുകയാണ്. ഇപ്പോഴിത മീടൂവെളിപ്പെടുത്തലുമായി ലക്ഷ്മി രാമകൃഷ്ണനും രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിലെ പിആർഒ ആയ നിഖിൽ മുരുകനെതിരെയാണ് നടി ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്.

 സഭ്യതയുടെ  അതിർ വരുമ്പുകൾ തെറ്റിച്ചു

സഭ്യതയുടെ അതിർ വരുമ്പുകൾ തെറ്റിച്ചു

തമിഴ് സിനിമയിലെ പ്രമുഖ പിആർഒ നിഖിൽ മുരുകനെതിരെയാണ് ലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത് . പ്രശ്നത്തെ വേണ്ടവിധം കൈകാര്യം ചെയ്തിട്ടുണ്ടെന്നും നടി പറയുന്നുണ്ട്. നിഖിൽ സഭ്യതയുടെ സീമ ലംഗിച്ചു. എന്നാൽ താൻ അത് നന്നായി കൈകാര്യം ചെയ്തുവെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. ഈ വിഷയം നടി നേരത്തേയും വെളിപ്പെടുത്തിയിരുന്നു. ആരുടേയും പേര് പറയാതെയായിരുന്നു ഇലരകുടെ വെളിപ്പെടുത്തൽ. എന്നാൽ ഇപ്പോൾ അത് പറയാനുള്ള സമയമാണെന്നു ലക്ഷ്മി കൂട്ടിച്ചേർത്തു

  കരിയർ നശിപ്പിക്കും

കരിയർ നശിപ്പിക്കും

പലപ്പോഴു സങ്കടം ചിരിയിൽ ഒതുക്കുമായിരുന്നു. നിഖിലിന്റെ പേര് പറയാൻ നൂറ് പ്രാവശ്യം ആലോചിച്ചിരുന്നു. എന്റെ കരിയർ വരെ നശിപ്പിക്കുമോ എന്ന താൻ ഭയന്നിരുന്നു. പക്ഷെ ഇതിന്റെ പേരിൽ എന്ത് പ്രശ്നം വന്നാലും ഞാൻ നേരിടാൻ തയ്യാറാണെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. എന്നെക്കാൾ 10 വയസ്സിനു മുതിർന്ന വ്യക്തിയാണ് നിഖിൽ. അയാളുടെ കാരുണ്യം തേടി സിനിമയിൽ പ്രവേശിക്കാൻ ആയിരക്കണക്കിന് സിനിമ മോഹിയായ പെൺകുട്ടികൾ കാത്ത് നിൽപ്പുണ്ട്. അവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കുവെന്നും ലക്ഷ്മി ആശങ്കപ്പെടുന്നുണ്ട്.

നിഖിൽ മാപ്പ് പറ‍ഞ്ഞു

നിഖിൽ മാപ്പ് പറ‍ഞ്ഞു

ലക്ഷ്മിയുടെ മീടൂ വെളിപ്പെടുത്തലിന് പിന്നാലെ മാപ്പ പറഞ്ഞ് നിഖിൽ രംഗത്തെത്തിയിട്ടുണ്ട്. അറിയാതെ ലക്ഷ്മിയെ എപ്പോഴെങ്കിലും ലക്ഷ്മിയെ ബുദ്ധിമുട്ടിച്ചുവെങ്കിൽ താൻ ഈ അവസരത്തിൽ മാപ്പ് ചോദിക്കുകയാണെന്നും ഇയാൾ പറഞ്ഞു. കൂടാതെ ലിംഗഭേദമില്ലാതെ സിനിമയിൽ എത്തുന്ന പുതിയ തലുമറയ്ക്ക് തങ്ങളുടെ കഴിവിനൊത്തുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുമെന്നും നടിയുടെ മീടൂ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നിഖിൽ പ്രതികരിച്ചിട്ടുണ്ട്.

 മീടുവെളിപ്പെടുത്തൽ

മീടുവെളിപ്പെടുത്തൽ

മീടുവെളിപ്പെടുത്തൽ ഇന്ത്യൻ സിനിമ ലോകത്ത് സജീവമാകുകയാണ്. തങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത വ്യകതിത്വങ്ങളാണ് ഇരയും ആരോപണ വിധേയരുമാകുന്നത്. സ്ത്രീ സംരക്ഷണം മാസ് ഡയലോഗുകളിൽ മാത്രം ഒതുക്കി കയ്യടി നേടുന്ന പല താരങ്ങളും ജീവിതത്തിൽ അതിന് വിപരീത ദിശയിലേയ്ക്കാണ് സഞ്ചരിക്കുന്നത്. സ്ത്രീ സംരക്ഷണവും സുരക്ഷയുമൊക്കെ കേവലം സിനിമാഭിനയമായി മാറുന്ന ഒരു കാഴ്ചയിലേയ്ക്കാമന് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X