പവനായി മമ്മൂക്ക ചെയ്യാന്‍ ആഗ്രഹിച്ച കഥാപാത്രമായിരുന്നു! ആ കഥാപാത്രത്തെ കുറിച്ച് ലാല്‍ പറയുന്നു!!

Recommended Video

പവനായി മമ്മൂക്ക ചെയ്യാനിരുന്ന കഥാപാത്രമായിരുന്നു! | filmibeat Malayalam

ലക്ഷണമൊത്തെരു വില്ലനായി മലയാള സിനിമയില്‍ അഭിനയ മികവ് പുലര്‍ത്തിയ താരമായിരുന്നു ക്യാപ്റ്റന്‍ രാജു. മസ്തിഷ്‌കഘാതത്തെ തുടര്‍ന്ന് ഇന്ന് അന്തരിച്ച ക്യാപ്റ്റ്ന്‍ രാജുവിന്റെ ഓര്‍മ്മകള്‍ പുതുക്കി സിനിമയില്‍ നിന്നുള്ള നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. അതില്‍ സംവിധായകനും നടനുമായ ലാല്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ക്യാപ്റ്റന്‍ രാജുവിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് കഥാപാത്രമായിരുന്നു നാടോടിക്കാറ്റിലെ പവനായി. പ്രൊഫഷണല്‍ കില്ലറായി എത്തുന്ന പവനായി അന്നും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും പവനായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സ്റ്റോറി ഐഡിയ സിദ്ദിഖ്-ലാലിന്റേതായിരുന്നു. നാടോടിക്കാറ്റിന്റെ കഥയുമായി നടക്കുമ്പോഴാണ് മമ്മൂട്ടി ഈ കഥയെ പറ്റി അറിയുന്നത്.

captain-raju-s-pavanayi

കഥ വിശദമായി കേട്ട ശേഷം മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടത് പവനായിയുടെ കഥാപാത്രത്തെയായിരുന്നു. അന്നൊക്കെ മമ്മൂട്ടി നായക വേഷത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയമാണ്. ഞങ്ങളുടെ കഥയോടുള്ള ഇഷ്ടം കാരണം അദ്ദേഹം തന്നെ ഇടപ്പെട്ട് പലരോടും ഞങ്ങളെ കൊണ്ട് കഥ പറയിപ്പിക്കുമായിരുന്നു. പിന്നെയാണ് പവനായി എന്ന കഥാപാത്രം ചെയ്താല്‍ കൊള്ളമെന്ന ആഗ്രഹം മമ്മൂക്ക തുറന്ന് പറയുന്നത്.

നായകനായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന ആള്‍ പറഞ്ഞത് ശരിക്കും കൗതുകമുള്ള കാര്യമായിരുന്നു. ആ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതയില്‍ അദ്ദേഹം അത്രയും ആകര്‍ഷിക്കപ്പെട്ടിരുന്നു. പിന്നീട് ക്യാപ്റ്റന്‍ രാജുവിനെ ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തത് സന്ത്യന്‍ അന്തിക്കാട് ആയിരുന്നു. അത് പിന്നീട് എക്കാലത്തെയും മികച്ച ഹിറ്റ് കഥാപാത്രമായി മാറുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X