»   » മമ്മൂട്ടിയേപ്പോലൊരു നടന് മാത്രം കഴിയുന്ന കാര്യം??? മമ്മൂട്ടിയേക്കുറിച്ചും പറയാനുണ്ട് സിദ്ധിഖിന്!!!

മമ്മൂട്ടിയേപ്പോലൊരു നടന് മാത്രം കഴിയുന്ന കാര്യം??? മമ്മൂട്ടിയേക്കുറിച്ചും പറയാനുണ്ട് സിദ്ധിഖിന്!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എണ്ണം പറഞ്ഞ അഭിനയ പ്രതിഭകളില്‍ ഒരാളാണ് സിദ്ധിഖ്. നായകന്‍, വില്ലന്‍, സ്വഭാവ നടന്‍, കൊമേഡിയന്‍ അങ്ങനെ ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന പ്രതിഭ. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കില്‍ മോഹന്‍ലാലിനൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ സിദ്ധിഖ് കുറിച്ചിരുന്നു. വളരെ വേഗം തന്നെ ഈ കുറിപ്പ് പ്രേക്ഷകര്‍ ഏറ്റെടുത്തു. ആരേയും വൈകാരികമായി സ്പര്‍ശിക്കുന്ന വാക്കുകളായിരുന്നു സിദ്ധിഖിന്റെ കുറിപ്പില്‍.

വില്ലന്‍ വൈകും, ഓണത്തിന് വെളിപാടിന്റെ പുസ്തകം തുറക്കില്ല!!! പുതിയ റിലീസ് മമ്മൂട്ടിക്ക് വില്ലനാകും???

പുതിയ ശൈലിയില്‍ രൂപപ്പെടുത്തിയ പാട്ടിനും പഴയ പാട്ടിന്റെ ഈണം!!! ഗോപി സുന്ദര്‍ പിന്നേം പെട്ടു???

മോഹന്‍ലാലിനേപ്പോലെ തന്നെ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവങ്ങളും സിദ്ധിഖ് പങ്കുവയ്ക്കുന്നുണ്ട്. ഒരു  അഭിമുഖത്തിലായിരുന്നു മൂന്ന് ദശാബ്ദത്തോളമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന മമ്മൂട്ടിയേക്കുറിച്ചും പങ്കുവയ്ക്കുന്നത്. മമ്മൂട്ടിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് സിദ്ധിഖ് പറയുന്നത്. 

Siddique & Mammootty

ഒരു നടന്‍ എങ്ങനെയായിരിക്കണം, ഒരു നടന്റെ വളര്‍ച്ചയ്ക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം, ശരീര ഭാഷ എങ്ങനെ ഉപയോഗിക്കണം, ശബ്ദ ക്രമീകരണങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ മമ്മൂട്ടിയില്‍ നിന്നും താന്‍ പഠിച്ചെടുത്തിട്ടുണ്ട്. മമ്മൂട്ടിയേപ്പൊലൊരു നടന് മാത്രമേ ഇത്തരത്തില്‍ തന്നേപ്പോലുള്ളവര്‍ക്ക് പറഞ്ഞ് തരാന്‍ സാധിക്കു. ഒരു സംവിധായകനില്‍ നിന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പഠിക്കാനാകില്ലെന്നും സിദ്ധിഖ് പറയുന്നു. 

രഞ്ജിത് സംവിധാനം ചെയ്ത പുത്തന്‍പണത്തിലാണ് സിദ്ധിഖ് ഒടുവില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. ഒട്ടനവധി ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ വില്ലനായിരും സഹതാരമായും അനിയനായും സിദ്ധിഖ് വേഷമിട്ടിട്ടുണ്ട്.

English summary
Mammootty and Siddique share a brotherly relationship. They have been working together for almost three decades now. In a recent interview, Siddique opened up about how Mammootty has influenced him as an actor and the things that he learnt from the the superstar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam