തമിഴിനെ തരംതാഴ്ത്തുന്നതെന്തിന്? മലയാളത്തില്‍ മാത്രമാണോ നല്ല സിനിമകള്‍? എണ്ണിപ്പറഞ്ഞ് നടന്‍
ഈ വര്‍ഷം റിലീസായ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം മലയാളത്തില്‍ എന്ന പോലെ തന്നെ തമിഴിലും തെലുങ്കിലുമൊക്കെ വലിയ ഹിറ്റായിരുന്നു. ഒപ്പം റിലീസായ പ്രേമലു, ആടു ജീവിതം, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ തമിഴില്‍ ഹിറ്റുകള്‍ സൃഷ്ടിക്കുകയും തമിഴ്‌നാട്ടില്‍ മലയാള സിനിമയെക്കുറിച്ച് ആളുകള്‍ കൂടുതല്‍ സംസാരിക്കാനും തുടങ്ങിയിരുന്നു.
ഗുണ കേവും ഗുണാ സിനിമയിലെ 'കണ്‍മണി അന്‍പോട് കാതലന്‍' എന്ന ഗാനവുമാണ് തമിഴ് ജനതയ്ക്ക് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെ ആദ്യം കണക്ട് ചെയ്യാനുള്ള ഘടകം നല്‍കിയതെങ്കില്‍ തുടര്‍ന്ന് സിനിമയുടെ ഉള്ളടക്കവും മറ്റും വലിയ ചര്‍ച്ചയായി. പിന്നാലെ മറ്റു സിനികമകളും തമിഴില്‍ ഹിറ്റാവുകയായിരുന്നു.

ഇപ്പോഴിതാ മലയാള സിനിമകള്‍ തമിഴില്‍ ഹിറ്റാവുന്നതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിക്കവെ തമിഴ് നടന്‍ എം എസ് ഭാസ്‌കര്‍ നല്‍കുന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്. റെഡ്‌നൂള്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് പറയുന്നത്. തമിഴില്‍ നല്ല സിനിമകള്‍ വരുന്നില്ലേ എന്നും മറ്റു സിനിമകള്‍ വരുന്നത് കണ്ടിട്ട് തമിഴില്‍ എന്താണ് നല്ല സിനിമകള്‍ ഉണ്ടാവാത്തത് എന്ന് ചോദിക്കുന്നത് ഈ ഭാഷയെ താഴ്ത്തിക്കെട്ടലാണെന്ന് എം എസ് ഭാസ്‌കര്‍ പറയുന്നു.
'തമിഴില്‍ പാര്‍ക്കിംഗ് എന്ന സിനിമ വന്നിരുന്നു. എട്ട് തോട്ടാകള്‍, മൊഴി, അയോതി, ധ്രുവങ്ങള്‍ 16 തുടങ്ങിയ സിനിമകളും വന്നു. ഇതൊക്കെ നല്ല സിനിമകളല്ലേ? പിന്നെ എന്താണ് മറ്റു ഭാഷകളില്‍ വരുന്ന സിനിമകള്‍ ഇവിടെ നന്നായി ഓടുന്നു നമ്മുടെ സിനിമ എപ്പോഴാണ് അതുപോലെ വരുന്നത് എന്ന് ചോദിക്കുമ്പോള്‍ നമ്മുടെ ഭാഷയെ നമ്മള്‍ തന്നെ താഴ്ത്തിക്കെട്ടുകയല്ലേ,' എം എസ് ഭാസ്‌കര്‍ ചോദിച്ചു.
നല്ല സിനിമകളും മോശം സിനിമകളും എല്ലാ ഭാഷയിലും വരുന്നുണ്ട്. തമിഴില്‍ ഓട്ടോഗ്രാഫ് ഒക്കെ പോലത്തെ നിറയെ നല്ല സിനിമകള്‍ വരുന്നുണ്ട്. നന്നായി ഓടുന്ന സിനിമകളും ഓടാത്ത സിനിമകളും എല്ലാ ഭാഷയിലും വരുന്നുണ്ട്. 96 എന്ന സിനിമ തമിഴില്‍ വലിയ ഹിറ്റാണ്. എന്നാല്‍ അത് തെലുങ്കില്‍ ശരിയായി ഓടിയില്ല. അവര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. അതാണ് കാര്യമെന്ന് എം എസ് ഭാസ്‌കറും പറഞ്ഞു.
തമിഴില്‍ നിന്ന് മറ്റു ഭാഷകളിലേക്ക് പോയി അവിടെ വിജയമുണ്ടാക്കുന്നുണ്ട്. അവര്‍ക്ക് അതില്‍ ദുഃഖമില്ല. പിന്നെ നമ്മള്‍ എന്തിനാണ് അതില്‍ ബുദ്ധിമുട്ട് കാണിക്കുന്നത് എന്ന് 'ഒരു നൊടി' സിനിമയുടെ സംവിധായകന്‍ ബി മണിവര്‍മനും പറഞ്ഞു. എല്ലാവര്‍ക്കും ജീവിതം എപ്പോഴും ഒരേപോലെ ആവില്ലല്ലോ. അതുപോലെ സിനിമയിലും അതുപോലെയാണ് ചിലപ്പോള്‍ നല്ല സിനിമകള്‍ വരും.
ചിലപ്പോള്‍ നല്ല സിനിമകള്‍ ഉണ്ടാവില്ല. അതൊക്കെ മാറും. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഒന്നും നോക്കേണ്ട, അത് ഓടും. അത്തരത്തില്‍ കൊണ്ടാടിയ സിനിമകള്‍ കഴിഞ്ഞ വര്‍ഷം കുറെ വന്നിട്ടുണ്ട്. ഇത്തവണ ഓഡിയന്‍സിനെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ നമ്മള്‍ ചെയ്തിട്ടില്ല. അത്തരത്തിലുള്ള സിനിമ വരുമ്പോള്‍ അത് മാറുമെന്നും ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ബാഹുബലി പോലെ ഒരു സിനിമ തമിഴില്‍ ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന് പറയുമ്പോഴാണ് ഇവിടെ വിക്രമും പൊന്നിയിന്‍ സെല്‍വനും ഒക്കെ വരുന്നത്. ഒരുകാലത്ത് നിറയെ അറിവുകള്‍ തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് മറ്റു ഭാഷകളിലേക്ക് പോയിരുന്നെങ്കില്‍ ഇപ്പോള്‍ അത് തിരിച്ച് സംഭവിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജയിലറടക്കം മാസത്തില്‍ ഒരു ഹിറ്റ് തമിഴില്‍ നടന്നിരുന്നെന്നും അഭിമുഖത്തില്‍ സംസാരിക്കവെ നടന്‍ തമന്‍ കുമാറും പറഞ്ഞു.
മലയാളം സിനിമാ ഇന്‍ഡസ്ട്രി ദശാബ്ദങ്ങളായി നല്ല സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നവരാണ്. നമ്മള്‍ പക്ഷെ നമ്മള്‍ തിയേറ്ററുകളില്‍ അത്ര പ്രാധാന്യം നല്‍കിയിരുന്നില്ല. ആദ്യമായി അവര്‍ ചെയ്ത ഒരു മൂന്ന് സിനിമ ഇവിടെ നല്ല റെസ്‌പോണ്‌സ് കിട്ടുകയാണ്. ഇത് വളരെ നല്ല മാറ്റമാണ്. എല്ലാ ഭാഷകളും തമ്മിലുള്ള ഒരു ബന്ധമുണ്ടല്ലോ അത് സംഭവിക്കുന്നത് കൊവിഡിന് ശേഷം വന്നിട്ടുള്ള ഒടിടി പോലുള്ള പ്ലാറ്റ് ഫോമുകള്‍ വന്നതിന് പിന്നാലെയാണ്. അത് വളരെ നല്ല ഒരു കാര്യമാണെന്നും തമന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











