എന്റെ ജാതക പ്രകാരമുള്ള മരണം അന്നായിരുന്നു!! 85ാം പിറന്നാൾ ദിനത്തിൽ ആ രസകരമായ സംഭവം പങ്കുവെച്ച് മധു

അമ്പത് അമ്പത്തിയഞ്ച് വയസ്സു കഴിഞ്ഞപ്പോൾ തന്നെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും കഴിഞ്ഞിരുന്നു.

85ാം വയസ്സിൽ ജാത രഹസ്യം പരസ്യമാക്കി നടൻ മധു. പിറന്നാൾ ദിനത്തിലായിരുന്നു അദ്ദേഹം അത് വെളിപ്പെടുത്തിയത്. 79ാം വയസ്സിൽ തനിയ്ക്ക് മരണം സംഭവിക്കുമെന്നായിരുന്നു ജാതകത്തിൽ പറഞ്ഞിരുന്നത്. അതിനാൽ തന്നെ 79 പിറന്നാൾ വലിയ സന്തോഷത്തോടെയായിരുന്നു കാത്തിരുന്നത്. എന്നാൽ ജാതകം പകുതി തെറ്റിപ്പോകുമെന്നല്ലേ ഭഗവാൻ പറഞ്ഞിരിക്കുന്നതെന്നും മധു കൂട്ടിച്ചേർത്തു.

madhu

അമ്പത് അമ്പത്തിയഞ്ച് വയസ്സു കഴിഞ്ഞപ്പോൾ തന്നെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ജീവിതത്തിൽ ഒരു ആഗ്രഹവും ലക്ഷ്യവും ബാക്കിയില്ലെന്നും താരം വ്യക്തമാക്കി. ചെറുപ്പത്തിൽ അനേകം ആഗ്രഹം ബാക്കിയുണ്ടായിരുന്നു. അതെല്ലാം അമ്പത്തിയഞ്ച് വയസ്സോടെ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ കണ്ണംമൂലയിലെ വസതിയിൽവെച്ച് വലിയ ആഘോഷങ്ങളില്ലാതെയായിരുന്നു പിറന്നാൾ. ആഘോഷവേളയിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ഭാര്യയെയാണെന്നും അദ്ദേഹം പറഞ്ഞു. 2014 ൽ ജനുവരിയിൽ അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. അതിനു ശേഷം അധികം അഘോഷങ്ങൾക്കൊന്നും ഇരുന്ന് കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കൊല്ലത്തേയും പോലെ മധുവിന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ എത്തിയിരുന്നു. അദ്ദേഹത്തിന്റെ കണ്ണം മൂലയിലെ വസതിയിലാണ് താരം കേക്കുമായി എത്തിയത്. പിറന്നാളിന് മൂന്ന് ദിവസം മുമ്പായിരുന്നു താരത്തിന്റെ വരവ്. ഷൂട്ടിങ് തിരക്ക് കാരണം അന്ന് ( സെപ്റ്റംബർ 23 ന്) എത്താൻ കഴിയില്ലെന്നും അതുകൊണ്ടാണ് നേരത്തെ വന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു. മോഹൻലാലിനോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന മധുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X