സർക്കാരിന് നൽകേണ്ടത് 73.5 ലക്ഷം!! നടൻ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
ആദ്യം 18.5 ലക്ഷം രൂപയായിരുന്നു താരം കുടിഷിക വരുത്തിയത്.
നികുതി അടയ്ക്കുന്നതിൽ വിഴ്ച വരുത്തിയതിനെ തുടർന്ന് തെലുഹ്ക് നടൻ മഹേഷ് ബാബുവിനെതിരെ നടപപടി. നടന്റെ ബാങ്ക് അക്കൗണ്ടുകൾ ജിഎസ്ടി വകുപ്പ് മരവിപ്പിച്ചു. 2007-08 സാമ്പത്തിക വർഷത്തിൽ മഹേഷ് ബാബു നുകിതി അടവിൽ വീഴ്ച വരുത്തി എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആദ്യം 18.5 ലക്ഷം രൂപയായിരുന്നു താരം കുടിഷിക വരുത്തിയത്. എന്നാൽ ഇപ്പോൾ അത് പലിശ സഹിതം 73.5 ലക്ഷം രൂപയായി ഉയർന്നു. താരത്തിന്റെ അക്സിസ് ബാങ്ക്, ഐസിഐസി ബാങ്കു എന്നിവയുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. നുകിതി കുടിശിക അടച്ചു തീർക്കാതെ താരത്തിന് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുകയില്ല.
ആക്സിസ് ബാങ്കിലുളള 42 വ ലക്ഷം രൂപയും ഐസിഐസി ബാങ്കിൽ നിന്ന് ഭാക്കി അടയ്ക്കാനുള്ള പണം ഇടാക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. ഹൈദരാബാദ് ജിഎസ്ടി കമ്മീഷ്ണർ വാർത്തകുറിപ്പിലൂടെയാണ് അക്കൗണ്ടുകൾ മരവിപ്പിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്. തെലുങ്കിലെ സൂപ്പർ ഡ്യൂപ്പർ താരമാണ് മഹേഷ് ബാബു


Click it and Unblock the Notifications











