»   » സലിം കുമാര്‍ രാജി കത്ത് നല്‍കിയെന്ന് പറഞ്ഞതെന്തിന്? തന്റെ കൈയ്യില്‍ കിട്ടിയില്ലെന്ന് മമ്മൂട്ടി

സലിം കുമാര്‍ രാജി കത്ത് നല്‍കിയെന്ന് പറഞ്ഞതെന്തിന്? തന്റെ കൈയ്യില്‍ കിട്ടിയില്ലെന്ന് മമ്മൂട്ടി

By: Sanviya
Subscribe to Filmibeat Malayalam

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താര സംഘടനയായ അമ്മയിലെ വിവാദങ്ങള്‍ അവസാനിച്ച് വരികയായിരുന്നു. അപ്പോഴാണ് ഗണേഷ് കുമാറിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സലിം കുമാറിന്റെ രാജി വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്.

സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജി വച്ചിട്ടില്ലന്നും സംഘടനയുടെ ആനുകൂല്യങ്ങള്‍ കൈപറ്റുന്നുണ്ടെന്നുമായിരുന്നു ഗണേഷ് ആരോപിച്ചത്. എന്നാല്‍ രാജി കത്ത് നല്‍കേണ്ടത് മമ്മൂട്ടിയ്ക്കാണ്, അല്ലാതെ രാഷ്ട്രീയകാര്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ലെന്നും സലിം കുമാര്‍ പറഞ്ഞതോടെ അമ്മയില്‍ വിവാദം ആളി കത്തി.

Read Also: രാജി കത്ത് കൊടുക്കേണ്ടത് മമ്മൂട്ടിയ്ക്ക് രാഷ്ട്രീയക്കാര്‍ക്ക് പറഞ്ഞാല്‍ മനസിലാകില്ലെന്ന് സലിംകുമാര്‍

ഇപ്പോഴിതാ മമ്മൂട്ടി പ്രതികരിച്ചിരിക്കുന്നു. സലിം കുമാര്‍ തനിക്ക് രാജി കത്ത് നല്‍കിയിട്ടില്ലെന്നും ഒരു വാട്‌സപ് സന്ദേശം മാത്രമാണ് അയച്ചതെന്നും പറയുന്നു. അമ്മ സംഘടനയിലെ അംഗം രാജി വയ്‌ക്കേണ്ടത് അങ്ങനെയല്ല. അതുക്കൊണ്ടാണ് നടപടിയ്‌ക്കൊന്നും മുതിരാത്തതെന്നും മമ്മൂട്ടി പറയുന്നു. തുടര്‍ന്ന് വായിക്കൂ...

Read Also: മോഹന്‍ലാലിനെ കുറ്റപ്പെടുത്താന്‍ സലിം കുമാറിന് എന്ത് യോഗ്യത, തന്നെ സഹായിക്കാന്‍ ചെയ്തതാണെന്ന് ഗണേഷ്

സലിം കുമാര്‍ രാജി കത്ത് നല്‍കിയെന്ന് പറഞ്ഞതെന്തിന്? തന്റെ കൈയ്യില്‍ കിട്ടിയില്ലെന്ന് മമ്മൂട്ടി

പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗണേഷ് കുമാറിനെ പിന്തുണച്ച് മോഹന്‍ലാല്‍ പ്രചരണത്തിന് പോയിരുന്നു. അതില്‍ പ്രതിഷേധിച്ചായിരുന്നു സലിം കുമാര്‍ മമ്മൂട്ടിയ്ക്ക് രാജി കത്ത് നല്‍കിയത്.

സലിം കുമാര്‍ രാജി കത്ത് നല്‍കിയെന്ന് പറഞ്ഞതെന്തിന്? തന്റെ കൈയ്യില്‍ കിട്ടിയില്ലെന്ന് മമ്മൂട്ടി

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന താരങ്ങളെ പിന്തുണയ്ക്കരുതെന്ന് നേരത്തെ അമ്മയില്‍ തീരുമാനമെടുത്തതായി സലിം കുമാര്‍ പറയുന്നു. സലിം കുമാറിന്റെ തീരുമാനത്തെ പിന്തുണച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വന്നിരുന്നു.

സലിം കുമാര്‍ രാജി കത്ത് നല്‍കിയെന്ന് പറഞ്ഞതെന്തിന്? തന്റെ കൈയ്യില്‍ കിട്ടിയില്ലെന്ന് മമ്മൂട്ടി

മമ്മൂട്ടിയ്ക്ക് രാജി കത്ത് നല്‍കിയതായി സലിം കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ രാജിയ്ക്ക് ശേഷവും അമ്മയില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനെ എതിര്‍ത്തുകൊണ്ട് ഗണേഷ് രംഗത്ത് വന്നിരുന്നു.

സലിം കുമാര്‍ രാജി കത്ത് നല്‍കിയെന്ന് പറഞ്ഞതെന്തിന്? തന്റെ കൈയ്യില്‍ കിട്ടിയില്ലെന്ന് മമ്മൂട്ടി

രാജി കത്ത് നല്‍കേണ്ടത് മമ്മൂട്ടിയ്ക്കായിരുന്നു. അത് ഞാന്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ രാഷ്ട്രീയക്കാരോട് പറഞ്ഞാല്‍ മനസിലാവില്ലെന്നും സലിം കുമാര്‍ പറഞ്ഞിരുന്നു.

സലിം കുമാര്‍ രാജി കത്ത് നല്‍കിയെന്ന് പറഞ്ഞതെന്തിന്? തന്റെ കൈയ്യില്‍ കിട്ടിയില്ലെന്ന് മമ്മൂട്ടി

എന്നാല്‍ സലിം കുമാര്‍ ഇതുവരെ രാജി കത്ത് നല്‍കിയിട്ടില്ല. ഒരു വാട്‌സപ് സന്ദേശം അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും മമ്മൂട്ടി പറയുന്നു. മീറ്റിങില്‍ എത്താനാവില്ലെന്നും മണിയന്‍പിള്ള രാജുവിനെ വിളിച്ചും പറഞ്ഞു. എന്നാല്‍ അമ്മയിലെ ഒരംഗം രാജി സമര്‍പ്പിക്കേണ്ടത് ഇങ്ങനെയല്ല. അതുക്കൊണ്ടാണ് തുടര്‍ നടപടി എടുക്കാത്തതെന്നും മമ്മൂട്ടി പറഞ്ഞു.

English summary
Actor Mammootty about Salim Kumar's resignation.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam