»   » മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയ്ക്ക് പേരിട്ടതും ലോഗോ ഡിസൈന്‍ ചെയ്തതും ആരാണെന്നോ?

മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയ്ക്ക് പേരിട്ടതും ലോഗോ ഡിസൈന്‍ ചെയ്തതും ആരാണെന്നോ?

Posted By: sanviya
Subscribe to Filmibeat Malayalam

സുറുമി ജനിച്ചതോടെയാണ് തനിക്ക് ഭാഗ്യം വന്നതെന്ന് മമ്മൂട്ടി എപ്പോഴും പറയാറുണ്ട്. അതെ മമ്മൂട്ടിയുടെ എല്ലാ ഭാഗ്യങ്ങള്‍ക്ക് പിന്നിലും സുറുമി തന്നെയാണ്. ആളൊരു മിടുക്കിയാണ്.

അച്ഛനും സഹോദരനും സിനിമാ മേഖലയില്‍ ശ്രദ്ധിച്ചപ്പോള്‍ ചിത്ര രചനയോടായിരുന്നു സുറുമിയ്ക്ക് അഭിനിവേശം. ഇപ്പോഴിതാ സുറുമി വരച്ച ഇന്ത്യയിലെ നഗരങ്ങളുടെ പ്രകൃതി ദൃശ്യങ്ങള്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുകയാണ്.

മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പിനിയായ പ്ലേ ഹൗസിന്റെ ലോഗോ വരച്ചതും മറ്റാരുമായിരുന്നില്ല. മകള്‍ സുറുമിയാണ്. കമ്പിനിയ്ക്ക് പ്ലേ ഹൗസ് എന്ന പേരിട്ടതും സുറുമി തന്നെയായിരുന്നു.

പ്ലേ ഹൗസിന്റെ പ്രവര്‍ത്തനം

ശ്യാമ പ്രാസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ ഉടമസ്ഥതയിലെ നിര്‍മ്മാണ കമ്പിനിയായ പ്ലേ ഹൗസ് സിനിമാ മേഖലയില്‍ എത്തുന്നത്.

പ്ലേ ഹൗസിന്റെ നിര്‍മ്മാണത്തില്‍

പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, കിങ് ആന്റ് കമ്മീഷണര്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിത്തവും ജവാന്‍ ഓഫ് വെള്ളിമല നിര്‍മ്മിച്ചതും മമ്മൂട്ടിയുടെ പ്ലേ ഹൗസിന്റെ ബാനറിലായിരുന്നു.

വാസയ്ക്ക് വേണ്ടി

മമ്മൂട്ടി, സുറുമി, ഭര്‍ത്താവ് ഡോ. റെയ്ഹാന്‍ സയ്യദ് എന്നിവര്‍ ട്രസ്റ്റിമാരായ വാസ് എന്ന സന്നദ്ധ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് സുറുമി വരച്ച ചിത്രങ്ങള്‍ ഇപ്പോള്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുന്നത്.

വളരെ ആസ്വദിച്ചത്

വളരെ ആസ്വദിച്ചാണ് താന്‍ ചിത്രങ്ങള്‍ വരച്ചതെന്ന് സുറുമി പറഞ്ഞു. ചിത്ര രചനയുടെ എല്ലാ ഘട്ടങ്ങളിലും ഭര്‍ത്താവ് നല്‍കിയ പിന്തുണ തനിക്ക് കൂടുതല്‍ വരയ്ക്കാനുള്ള പ്രചോദനമായിരുന്നുവെന്നും സുറുമി പറഞ്ഞു.

വിദ്യാഭ്യാസം

ചിത്രരചനയോടുള്ള അഭിനിവേശം കൊണ്ടാണ് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദ-ബിരുദാനന്തര പഠനങ്ങള്‍ നടത്തിയത്. ചെന്നൈ സ്റ്റെല്ല ആര്‍ട്‌സില്‍ ബിരുദം നേടിയ സുറുമി ലണ്ടന്‍ ചെല്‍സി കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.

English summary
Actor Mammootty daughter Surumi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam