മമ്മൂട്ടിയും സ്വന്തമാക്കി ഐ ഫോണ്‍ 6

By Gokul

കൊച്ചി: ലോകമെമ്പാടുമുള്ള ഐ ഫോണ്‍ പ്രേമികള്‍ ഐ ഫോണ്‍ പുതിയ പതിപ്പായ ഐ ഫോണ്‍ 6ന് വേണ്ടി പരക്കം പായുമ്പോള്‍ കൊച്ചു കേരളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്ക് വീട്ടിലെത്തി ഒരു ഐ ഫോണ്‍ 6. ഐ ഫോണ്‍ പുറത്തിറങ്ങിയ ഇംഗ്ലണ്ടിനില്‍ നിന്നും ഒരു സുഹൃത്താണ് പ്രിയ താരത്തിന് ഐ ഫോണ്‍ 6 സമ്മാനമായി അയച്ചു കൊടുത്തത്.

പുത്തന്‍ സാങ്കേതിക വിദ്യയോടുള്ള മമ്മൂട്ടിയുടെ ഭ്രമം പണ്ടു മുതല്‍ക്കെ പ്രസിദ്ധമാണ്. കമ്പ്യൂട്ടറും, കാറും, മൊബൈല്‍ ഫോണും എന്നുവേണ്ട സാങ്കേതിക വിദ്യയുടെ പുത്തന്‍ പതിപ്പികളൊക്കെ മമ്മൂട്ടിയുടെ ശേഖരത്തിലെത്തിയിട്ടുണ്ടാകും. ഏറെ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഗൂഗിള്‍ ഗ്ലാസും സൂപ്പര്‍ സ്റ്റാര്‍ സ്വന്തമാക്കിയിരുന്നു.

mammootty
മറ്റൊരു നടനായ മനോജ് കെ ജയനും ഐ ഫോണ്‍ 6 സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഇഷ്ട താരങ്ങള്‍ തങ്ങളുടെ ആരാധകരെ ഉപയോഗിച്ചോ സുഹൃത്തുക്കള്‍ മുഖേനയോ ഫോണ്‍ പുറത്തിറങ്ങിയ രാജ്യങ്ങളില്‍ നിന്നും വാങ്ങിപ്പിക്കുകയാണ്. ചുരുങ്ങിയ രാജ്യങ്ങളില്‍ മാത്രമേ ഐ ഫോണ്‍ 6 പുറത്തിറങ്ങിയിട്ടുള്ളൂ. ഇന്ത്യയില്‍ ഒക്ടോബര്‍ മദ്ധ്യത്തോടുകൂടി മാത്രമേ ഫോണ്‍ വിപണിയിലെത്തൂ എന്നാണ് വിവരം.

ഫോണ്‍ ലഭിക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മറ്റു രാജ്യങ്ങളില്‍ ചെന്ന് ഐ ഫോണ്‍ 6 സ്വന്തമാക്കിയ വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സ്മാര്‍ട്‌ഫോണ്‍ ഭ്രാന്തന്‍മാരുടെ നാടായ ചൈനയില്‍ നിന്നാണ് ഇത്തരത്തില്‍ കൂടുതല്‍പേര്‍ അന്യരാജ്യങ്ങളിലെത്തിയിരിക്കുന്നത്. വിലയുടെ മൂന്നും നാലും ഇരട്ടി വിലകൊടുത്ത് ഐ ഫോണ്‍ 6 ബ്ലാക്കില്‍ സ്വന്തമാക്കാനും മടിയില്ല ചില വിരുതന്മാര്‍ക്ക്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X