മമ്മൂട്ടിക്ക് തന്നോട് അസൂയയാണെന്ന് ബാലചന്ദ്രമേനോന്‍

By Sruthi K M

എന്തിനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് നടനും സംവിധായകനുമായ ബാലചന്ദ്രമേനോനോട് അസൂയ. മമ്മൂട്ടിയെക്കുറിച്ച് ബാലചന്ദ്രമേനോന്‍ പറയുന്നതിങ്ങനെ. മമ്മൂട്ടിയോട് പലര്‍ക്കും അസൂയ തോന്നാറുണ്ട്, എന്നാല്‍ മമ്മൂട്ടിക്ക് ആരോടെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് തന്നോടാണെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്.

നടന്മാരുടെ ഡേറ്റിനു വേണ്ടി അലഞ്ഞു തിരിഞ്ഞ് സമയം കളയേണ്ടെന്നാണ് മമ്മൂട്ടി ഉപദേശിച്ചത്. നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഒട്ടേറെ സംവിധായകരുണ്ട്, നിങ്ങളെപ്പോലൊരു ഫിലിംമേക്കര്‍ നടന്മാരുടെ ഡേറ്റിനുവേണ്ടി അലയുന്നതു ശരിയല്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്.

balachandra-menon

അഭിനയത്തിന്റെയും ലുക്കിന്റെയും കാര്യത്തില്‍ മമ്മൂട്ടി കഴിഞ്ഞിട്ടേ മറ്റാരും ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടായപ്പോള്‍ മമ്മൂട്ടി സഹായത്തിനായും പ്രോത്സാഹനത്തിനായും കൂടെ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് ബിസിനസ് നടത്തി നഷ്ടം വന്നപ്പോഴും മമ്മൂട്ടി രക്ഷകനായി വന്നു. മമ്മൂട്ടിയുമായുള്ള ഒരു ചിത്രമായിരുന്നു രക്ഷപ്പെടാനുള്ള ഏകവഴി.

അങ്ങനെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ചു. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്യുന്ന ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഇങ്ങനെയൊരു കാര്യം വളരെ രസകരമായി അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിയും ഉടനെ സംവിധാന രംഗത്തേക്ക് വരുമെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X