»   » എന്റെ വീട്ടിലേക്കും വരൂ.. തമിഴ്‌നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടി

എന്റെ വീട്ടിലേക്കും വരൂ.. തമിഴ്‌നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

തമിഴ്‌നാട്ടിലെ വെള്ളപൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി രജനികാന്ത് രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രജനികാന്ത് നല്‍കിയത് പത്ത് ലക്ഷം രൂപയാണ്. കൂടാതെ ധനുഷ്, സൂര്യ, കാര്‍ത്തി തുടങ്ങിയ താരങ്ങളും ദുരിതമനുഭവിക്കുന്നവര്‍ക്ക് സംഭാവന നല്‍കിയിരുന്നു.

ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും ഇവര്‍ക്ക് സഹായവുമായി എത്തിയിരിക്കുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കിക്കൊണ്ടാണ് മമ്മൂട്ടി രംഗത്തെത്തിയിരിക്കുന്നത്. ചെന്നൈയുടെ അടുത്ത പ്രദേശങ്ങളിലേക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒപ്പം തന്റെ വീട്ടിലേക്കും മമ്മൂട്ടി ആളുകളെ ക്ഷണിച്ചിട്ടുണ്ട്. തുടര്‍ന്ന് വായിക്കൂ..

എന്റെ വീട്ടിലേക്കും വരൂ.. തമിഴ്‌നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടി

ഇരുപതോളം സ്ഥലങ്ങളിലാണ് മമ്മൂട്ടി വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി താമസ സൗകര്യമൊരുക്കിയിരിക്കുന്നത്.

എന്റെ വീട്ടിലേക്കും വരൂ.. തമിഴ്‌നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടി

തന്റെ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും ഫഌറ്റുകളിലാണ് മമ്മൂട്ടി സൗകര്യമൊരുക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്.

എന്റെ വീട്ടിലേക്കും വരൂ.. തമിഴ്‌നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടി

സൗകര്യമൊരുക്കിയ വീടുകളുടെ അഡ്രസും കോണ്‍ഡാക്ട് നമ്പറും ഇതിലുണ്ട്.

എന്റെ വീട്ടിലേക്കും വരൂ.. തമിഴ്‌നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടി

ആളുകള്‍ക്ക് താമസ സൗകര്യമൊരുക്കിയ മമ്മൂട്ടി തന്റെ വീട്ടിലേക്കും ആളുകളെ ക്ഷണിച്ചിട്ടുണ്ട്.

എന്റെ വീട്ടിലേക്കും വരൂ.. തമിഴ്‌നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടി

പത്ത് ലക്ഷം രൂപയാണ് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തമിഴ്‌നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് രജനികാന്ത് പത്ത് ലക്ഷം രൂപ നല്‍കിയത്. ശ്രീ രാഘവേന്ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയാണ് രജനികാന്ത് തുക കൈമാറിയത്.

എന്റെ വീട്ടിലേക്കും വരൂ.. തമിഴ്‌നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടി

ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന്‍ ധനുഷും രംഗത്ത് എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ധനുഷ് നല്‍കിയത്.

എന്റെ വീട്ടിലേക്കും വരൂ.. തമിഴ്‌നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടി

സൂര്യയും സഹോദരന്‍ കാര്‍ത്തിയുടെയും കുടുംബം 25 ലക്ഷം രൂപയാണ് സഹായനിധിയിലേക്ക് നല്‍കിയത്.

എന്റെ വീട്ടിലേക്കും വരൂ.. തമിഴ്‌നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടി

കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ പല പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിലാണ്. ഇതിനോടകം ഒട്ടേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Actor Mammootty offers accommodation for people in Chennai

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam