''ഞാനും കൂടി നിന്നോട്ടെ''!! ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ അനുഭവം തുറന്ന് പറഞ്ഞ് മമ്മൂട്ടി....

Recommended Video

ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ അനുഭവം പറഞ്ഞ് മമ്മൂട്ടി

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഏതറ്റം വരെ പോകാനും താരം തയ്യാറാകും. ഇതു തന്നെയാണ് മമ്മൂക്കയെ മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാക്കിയത്. മലയാളികള‍ുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തിന്റയും സ്വകാര്യ അഹങ്കാരമായിരിക്കുകയാണ് മമ്മൂക്ക.

മലയാള സിനിമയിലൂടെയാണ് മമ്മൂക്ക സിനിമയിൽ എത്തിയതെങ്കിലും പിന്നീട് തമിഴ്, തെലുങ്ക, കന്നട, ബോളിവുഡ് എന്നീ ഭാഷ ചിത്രങ്ങളിൽ മമ്മൂക്ക തന്റെ അഭിനയ മികച്ച തെളിയിച്ചിരുന്നു. 1971 ൽ കെ സേതുമാധവൻ സംവിധാനം ചെയ്ത അനുഭവം പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് താരം മമ്മൂക്ക വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് പ്രേക്ഷകർക്ക് ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു താരം നൽകിയത്. ഇപ്പോഴിത ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയ അനുഭവം തുറന്നു പറയുകയാണ്. .. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഷൂട്ടിങ് കാണാൻ  എത്തിയത്

ഷൂട്ടിങ് കാണാൻ എത്തിയത്

വളരെ അവിചാരിതമായിട്ടായിരുന്നു തന്റെ സിനിമ പ്രവേശനം. അന്ന് ഷൂട്ടിങ് കാണാനായി പോയതാണ്. അഭിനയ മോഹം കൊണ്ട് കെഎസ് സേതുമാധവൻ സാറിനോട് ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ഇത് വളരെ അവിചാരിതമായി സംഭവിച്ചു പോയതാണ്. ഞാൻ അന്ന് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. പത്തു വർഷത്തെ പഠനവും കോടതി പ്രാക്ടീസുമൊക്കെ കഴിഞ്ഞ് വീണ്ടും ഒരു പത്ത് വർഷം കഴിഞ്ഞാണ് സ്വപ്നങ്ങൾ വിൽക്കാനുണ്ടെന്നുള്ള ചിത്രത്തിൽ അഭിനയിക്കുന്നത്.

 സിനിമ മോഹം

സിനിമ മോഹം

അണയാത്ത സിനിമ മോഹമാണ് മമ്മൂക്കയെ ഇന്നു കാണുന്ന സൂപ്പർ താരപദവിയിലേയ്ക്ക് എത്തിച്ചത്. അന്നും ഇന്നും ഒരുപോലെ തന്നെയാണ്. സിനിമയുടെ ട്രെന്ഡറിനൊത്ത് സ‍ഞ്ചരിക്കുന്ന താരമാണ് മമ്മൂക്ക. ഇന്നും പ്രേക്ഷകരും സിനിമ ലോകവും അതിശയോക്തിയോടെ ചോദിക്കുന്ന ഒരു ചോദ്യമാണ് താരത്തിന്റെ യുവത്വം. ഇന്നും ഗ്ലാമറിന്റെ കാര്യത്തിൽ യുവതാരങ്ങളെക്കാൽ മുൻപ്പന്തിയിൽ മമ്മൂക്ക തന്നെയാണ്. സ്റ്റൈൽ, ലുക്ക്, ഗെറ്റപ്പ് എന്നതിനൊക്കെ മലയാളത്തിൽ ഒറ്റ പേരെയുള്ളൂ അത് മമ്മൂട്ടി എന്ന തന്നെയാണ്.

 അച്ഛൻ

അച്ഛൻ

കോളിവുഡ് സിനിമ ലോകം ഏറെ അത്ഭുതത്തോടെ കണ്ടു നിന്ന ചിത്രമായിരുന്നു പേരൻപ്. റാം സംവിധാനം ചെയ്ത 2019 ൽ പുറത്തിറങ്ങിയ ചിത്രത്തിന് തമിഴിൽ മാത്രമല്ല മലയാളത്തിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അമുദവൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഹൃദയത്തിലേറ്റുകയായിരുന്നു ഇതുവരെ കാണാത്ത ഒരു മമ്മൂക്കയെയായിരുന്നു ഈ ചിത്രത്തിൽ കാണാൻ സാധിച്ചത്, അച്ഛന്‌ വേഷത്തിൽ താരം പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും പേരൻപിലെ അച്ഛൻ പ്രകടനം പ്രേക്ഷകരെ ഞെട്ടിപ്പിച്ചു.

  വൻ വിജയവുമായി മമ്മൂക്ക

വൻ വിജയവുമായി മമ്മൂക്ക

കേരളത്തിലെ തിയേറ്ററുകൾ ആഘോഷമാക്കിയ ഒരു സിനിമയായിരുന്നു മധുരരാജ. പ്രേക്ഷകർ ആകാംക്ഷയൊടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. വിഷു റിലീസായി എത്തിയ ചിത്രം കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നേടിയിരുന്നത്. മമ്മൂട്ടി അവതരിപ്പിച്ച രാജ എന്ന കഥാപാത്രം ജനങ്ങൾ ആകാംക്ഷയോടെ കാത്തിരുന്നതായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X