»   » ഇന്ദുലേഖ ഉപയോഗിച്ചിട്ടാണോ മമ്മൂട്ടിയ്ക്ക് സൗന്ദര്യം ഉണ്ടായത്, എന്തിന് മമ്മൂട്ടിയെ കുറ്റപ്പെടുത്തണം?

ഇന്ദുലേഖ ഉപയോഗിച്ചിട്ടാണോ മമ്മൂട്ടിയ്ക്ക് സൗന്ദര്യം ഉണ്ടായത്, എന്തിന് മമ്മൂട്ടിയെ കുറ്റപ്പെടുത്തണം?

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. മമ്മൂട്ടിയെ കാണുമ്പോള്‍ ആരും അറിയാതെ ചോദിച്ചു പോകും മമ്മൂക്ക എന്തണീ സൗന്ദര്യത്തിന്റെ രഹസ്യം? പറഞ്ഞ് വരുന്നത് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണന്നല്ല. മമ്മൂട്ടിയ്ക്ക് സൗന്ദര്യം കൂടിയപ്പോള്‍ പരസ്യക്കാരിലുണ്ടാകുന്ന പിടിവലികള്‍ ഇങ്ങനെയും ചില പ്രശ്‌നങ്ങള്‍ വരുത്തി വെയ്ക്കുമെന്നാണ് പറയുന്നത്.

ഇന്ദുലേഖ ഉപയോഗിച്ചിട്ടാണോ മമ്മൂട്ടിയ്ക്ക് സൗന്ദര്യം ഉണ്ടായത്, എന്തിന് മമ്മൂട്ടിയെ കുറ്റപ്പെടുത്തണം?

മമ്മൂട്ടിയുടെ സൗന്ദര്യം സിനിമാക്കാര്‍ക്ക് മാത്രമല്ല പരസ്യക്കാര്‍ക്കും വലിയ അനുഗ്രഹമായിരുന്നു. നിര്‍മ്മിക്കുന്ന ഉദ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കിട്ടാന്‍ എന്ത് തന്ത്രവും ഉപയോഗിക്കുന്നവരാണല്ലോ പരസ്യക്കാര്‍ അങ്ങനെ മമ്മൂട്ടിയുടെ സൗന്ദര്യം മുന്‍നിര്‍ത്തി പല ഉദ്പന്നങ്ങളും വിപണിയില്‍ ഇറക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഇന്ദുലേഖ ഉപയോഗിച്ചിട്ടാണോ മമ്മൂട്ടിയ്ക്ക് സൗന്ദര്യം ഉണ്ടായത്, എന്തിന് മമ്മൂട്ടിയെ കുറ്റപ്പെടുത്തണം?

മാര്‍ക്കറ്റിങ് തന്ത്രം ഉപയോഗിച്ച് സിനിമാക്കാരെ വച്ച് പരസ്യം ഇറക്കിയെങ്കില്‍ മാത്രമേ ഇപ്പോള്‍ ഉദ്പ്പന്നങ്ങള്‍ വിറ്റഴിയുകയുള്ളുവെന്ന അവസ്ഥായാണ്. എന്നാല്‍ പുറത്തിറക്കുന്ന ഉദ്പന്നങ്ങള്‍ക്ക് പരസ്യത്തില്‍ പറയുന്ന ഗുണം ലഭിച്ചില്ലങ്കുലോ? പണി വരുന്നത് കമ്പനിയ്ക്ക് പുറമേ പരസ്യത്തില്‍ അഭിനയിച്ച സിനമാ താരങ്ങള്‍ക്കും കൂടിയാണ്.

ഇന്ദുലേഖ ഉപയോഗിച്ചിട്ടാണോ മമ്മൂട്ടിയ്ക്ക് സൗന്ദര്യം ഉണ്ടായത്, എന്തിന് മമ്മൂട്ടിയെ കുറ്റപ്പെടുത്തണം?

ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം നിങ്ങളെ തേടിയെത്തുമെന്നാണ് ഇന്ദുലേഖയുടെ പരസ്യത്തില്‍ പറയുന്നത്. ഇന്ദുലേഖയുടെ പരസ്യത്തില്‍ മമ്മൂട്ടിയാണ് അഭിനയിച്ചത്. മമ്മൂട്ടിയുടെ കഷ്ടക്കാലം എന്ന് പറഞ്ഞാല്‍ മതിയല്ലോ, സോപ്പു വാങ്ങി ഉപയോഗിച്ചിട്ട് ഉദ്ദേശിച്ച ഗുണം കിട്ടാതെയായപ്പോള്‍ ഉപഭോക്താക്കള്‍ കമ്പിനയ്ക്കും പരസ്യത്തില്‍ അഭിനയിച്ച മമ്മൂട്ടിയക്കും എതിരേ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കി.

ഇന്ദുലേഖ ഉപയോഗിച്ചിട്ടാണോ മമ്മൂട്ടിയ്ക്ക് സൗന്ദര്യം ഉണ്ടായത്, എന്തിന് മമ്മൂട്ടിയെ കുറ്റപ്പെടുത്തണം?

പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍, ഇത് ഇത്രയും വലിയ തലവേദയാകുമെന്ന് മമ്മൂട്ടി മനസില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. പക്ഷേ പരസ്യം കണ്ട് ഉദ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ മണ്ടന്മാരുമല്ല. വയനാട് ജില്ലാ ഉപഭോക്തൃ കോടതിയിലാണ് മമ്മൂട്ടിയ്ക്കും പരസ്യ കമ്പിനയ്ക്കുമെതിരേ പരാതി എത്തിയിരിക്കുന്നത്.

ഇന്ദുലേഖ ഉപയോഗിച്ചിട്ടാണോ മമ്മൂട്ടിയ്ക്ക് സൗന്ദര്യം ഉണ്ടായത്, എന്തിന് മമ്മൂട്ടിയെ കുറ്റപ്പെടുത്തണം?

കോടതിയില്‍ പരാതി എത്തിയപ്പോള്‍, സെപ്തംബര്‍ 22ന് മമ്മൂട്ടിയോടും കോടതി പ്രതിനിധിയോടും കോടതിയില്‍ ഹാജരാകാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടിട്ടുണ്ട്.

English summary
A native of Mananthavady has filed a suit against popular cosmetic company, Indulekha, and its brand ambassador actor Mammootty at the Wayanad District Consumer Court on Friday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam