വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടു പേരും കെട്ടിപ്പിടിച്ചു, ഞങ്ങളുടെ വഴക്ക് തീര്‍ന്നു!

By Sanviya

അതേ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സുരേഷ് ഗോപിയും പിണക്കം മറന്ന് കെട്ടിപ്പിടിച്ചു. കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നിയേക്കാം. കാരണം മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും പിണക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കം തൊണ്ണൂറുകളില്‍ തുടങ്ങിയതാണത്രേ. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഇരുവരും തെറ്റി പിരിയുന്നത്. പിന്നീട് ഇരുവരും ഒന്നിച്ച കിങ് ആന്റ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ പോലും പ്രശ്‌നങ്ങളായിരുന്നു.

എന്നാല്‍ മമ്മൂട്ടിയുടെ ഈഗോയാണ് പിണക്കത്തിന് പിന്നിലെന്ന് സുരേഷ് ഗോപി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. രണ്ട് പേരുടെയും സിനിമകള്‍ തമ്മില്‍ മത്സരിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് കിട്ടിയ അവാര്‍ഡ് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതൊക്കെയാണ് പിണക്കത്തിന് കാരണമായി പ്രചരിച്ചത്.

ഇപ്പോഴിതാ ഇരുവരും പിണക്കം മറന്ന് കെട്ടിപ്പിടിച്ചു. എന്നിട്ട് എല്ലാവരുടെയും മുമ്പില്‍ വച്ച് ഞങ്ങളുടെ വഴക്ക് തീര്‍ന്നുവെന്നും പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

 വിവാഹ ചടങ്ങില്‍ വച്ച്

വിവാഹ ചടങ്ങില്‍ വച്ച്

നിര്‍മാതാവ് ജി സുരേഷ് കുമാറിന്റെ മകള്‍ രേവതിയുടെ വിവാഹ ചടങ്ങില്‍ വച്ചായിരുന്നു.

കെട്ടിപ്പിടിച്ചു

കെട്ടിപ്പിടിച്ചു

ചടങ്ങിന് ശേഷം ഇരുവരും കണ്ടുമുട്ടി. മനസ്സു തുറന്ന് ചിരിച്ചിട്ട് കെട്ടിപ്പിടിച്ചു. എന്നിട്ട് എല്ലാവരുടെയും മുമ്പില്‍ വച്ച് ഞങ്ങളുടെ വഴക്ക് തീര്‍ന്നുവെന്ന് പറയുകയായിരുന്നു.

ഗുരുവായൂരില്‍

ഗുരുവായൂരില്‍

ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ്.

വര്‍ഷങ്ങള്‍ക്ക് ശേഷം

വര്‍ഷങ്ങള്‍ക്ക് ശേഷം

ശത്രുതയിലാണെന്ന് പറയുന്നുണ്ടെങ്കിലും പൊതുവായി ഇരുവരും പിണക്കത്തെ കുറിച്ച് സംസാരിച്ച നിമിഷമായിരുന്നു ഇത്.

സുരേഷ് ഗോപിയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X