»   » മമ്മൂട്ടി തൃശൂരില്‍ സെല്‍ഫി എടുത്തു ഉദ്ഘാടനം ചെയ്തു, ഫോട്ടോസ് വൈറലാകുന്നു, കാണൂ..

മമ്മൂട്ടി തൃശൂരില്‍ സെല്‍ഫി എടുത്തു ഉദ്ഘാടനം ചെയ്തു, ഫോട്ടോസ് വൈറലാകുന്നു, കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ തൃശൂര്‍ സെല്‍ഫി വൈറലാകുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് തൃശൂരില്‍ എത്തിയതായിരുന്നു മമ്മൂട്ടി. അതിനിടെയാണ് തൃശൂരില്‍ പ്രസ്‌ക്ലബ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ഫോട്ടോ, ന്യൂസ് വീഡിയോ ഫോട്ടോഗ്രാഫര്‍ വീഡിയോ മമ്മൂട്ടി ഉദ്ഘാടനം ചെയ്തത്. സെല്‍ഫി എടുത്താണ് മമ്മൂട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

കുഞ്ഞുണ്ട്, പറ്റില്ല എന്നാദ്യം പറഞ്ഞു; തിരക്കഥ ഇഷ്ടപ്പെട്ടു, മമ്മൂട്ടിയ്ക്ക് വേണ്ടി സ്‌നേഹ വരുന്നു

നവാഗതനായ ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടിയാണ് മമ്മൂട്ടി തൃശൂരില്‍ എത്തിയത്. മമ്മൂട്ടി സെല്‍ഫി എടുത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ഫോട്ടോസ്, കാണൂ..

മമ്മൂട്ടി തൃശൂരില്‍ സെല്‍ഫി എടുത്തു ഉദ്ഘാടനം ചെയ്തു

തൃശൂരില്‍ വച്ച് പ്രസ്‌ക്ലബ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ഫോട്ടോ, ന്യൂസ് വീഡിയോ ഫോട്ടോഗ്രാഫര്‍ വീഡിയോ ചടങ്ങ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തപ്പോള്‍. ഫോട്ടോ കാണൂ..

പ്രാഞ്ചിയേട്ടന് ശേഷം മമ്മൂട്ടി വീണ്ടും

2010ല്‍ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടന് ശേഷം മമ്മൂട്ടി വീണ്ടും തൃശൂരില്‍ തിരിച്ചെത്തിയിരിക്കുകയാണ്. നവാഗതനായ ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദി ഗ്രേറ്റ് ഫാദര്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

ആറു വര്‍ഷങ്ങള്‍ക്ക് ശേഷം

സ്‌നേഹയാണ് ചിത്രത്തിലെ നായിക. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ' ദി ഗ്രേറ്റ് ഫാദര്‍'. തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി മമ്മൂട്ടിയും സ്‌നേഹയും ആദ്യമായി ഒന്നിച്ചത്. പിന്നീട് പ്രമാണി എന്ന ചിത്രത്തിന് വേണ്ടിയും ഒന്നിച്ചു.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ്

പൂര്‍ണമായും തൃശൂരിലാണ് ചിത്രീകരണം. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്.

തൃശൂരില്‍ പുരോഗമിക്കുന്നു

അതേസമയം ദുല്‍ഖര്‍-സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിങും തൃശൂരില്‍ പുരോഗമിക്കുകയാണ്.

English summary
Actor Mammootty in Thrissur.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam