»   » വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സുഹൃത്ത് മൊയ്തീന്‍ വീണ്ടും സംസാര വിഷമായപ്പോള്‍ സന്തോഷമുണ്ട്

വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സുഹൃത്ത് മൊയ്തീന്‍ വീണ്ടും സംസാര വിഷമായപ്പോള്‍ സന്തോഷമുണ്ട്

Posted By:
Subscribe to Filmibeat Malayalam

അഭിനയത്തിനപ്പുറം സംഭാഷണ ശൈലിക്കൊണ്ട് ശ്രദ്ധേയനായ നടനാണ് മാമുക്കോയ. നേരത്തെ കുതിരവട്ടം പപ്പു അവതരപ്പിച്ച കോഴിക്കാടന്‍ സംഭഷണ ശൈലി, അതില്‍ നിന്നും വ്യത്യസ്തമായ ഒരു മുസ്ലീം ശൈലി തന്നെയാണ് മാമുക്കോയ എന്ന നടനെ എന്നും മാറ്റി നിര്‍ത്തിയത്. 1960കളില്‍ കോഴിക്കോടിലെ ചില കലാകാരന്മാര്‍, അവരുടെ മനസ്സില്‍ കലയല്ലാതെ മറ്റൊരു ജീവിതം ഉണ്ടായിരുന്നില്ല. അവര്‍ക്കൊപ്പം വളര്‍ന്ന് വന്ന മാമുക്കോയയ്ക്കും ആ സ്വഭാവം കുറച്ചെങ്കിലും കിട്ടാതിരിക്കില്ലല്ലോ.

പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പേ പഠനം ഉപേക്ഷിച്ചു. വീട്ടിലെ കടുത്ത ദാരിദ്രത്തില്‍ നിന്ന് പഠിപ്പ് മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്തതുക്കൊണ്ടാണ് പഠനം അവസാനിപ്പിച്ചത്. പിന്നെ അനുഭവങ്ങള്‍ തന്നെയായിരുന്നു മാമുക്കോയയ്ക്ക് പാഠ പുസ്‌കങ്ങള്‍. പിന്നീട് കോഴിക്കോടുള്ള നാടകക്കാരുമായി സൗഹൃദത്തിലാകുകയായിരുന്നു. ഒപ്പം കാഞ്ചനമാലയുടെ മൊയതീനുമുണ്ട്. മൊയ്തീന്റെ നാടകങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്.

mamukkoya

ഇത്രയും ഉത്സാഹിയായ ചെറുപ്പക്കാരനെ താന്‍ ഇതുവരെ കണ്ടിട്ടില്ല. കലയിലും സാഹിത്യത്തിലും ഒരേ പോലെ താലപര്യമുള്ളയാളായിരുന്നു മൊയ്തീന്‍. മുക്കത്തുക്കാരനാണെങ്കിലും നാടകവുമായി ബന്ധപ്പെട്ട് മൊയ്തീന്‍ ഇടയ്ക്കിടെ കോഴിക്കോട് വന്നിരുന്നു. കാഞ്ചനമാലയുമായുള്ള പ്രണയം വീട്ടില്‍ അറിഞ്ഞ് പ്രശ്‌നങ്ങളുണ്ടാകുന്ന സമയം. അതുക്കൊണ്ട് തന്നെയാകണം മൊയ്തീനെ കൂടുതല്‍ കോഴിക്കോടേയ്ക്ക് അടുപ്പിച്ചതും. മാമുക്കോയ പറയുന്നു.

മൊയ്തീന്റെ വേര്‍പ്പാട് തന്നെ ഒരുപാട് വേദനിപ്പിച്ചിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മൊയ്തീന്‍ വീണ്ടും സംസാര വിഷയമായതില്‍ തനിയ്ക്ക് ഏറെ സന്തോഷമുണ്ട്. ഒപ്പം കാഞ്ചനമാലയുടെ ഏറെ കാലമായുള്ള മൊയ്തീന്‍ സേവാ മന്ദിരത്തിന് സഹായം നല്‍കിയ ദിലീപിന്റെ നല്ല മനസിനെ അഭിനന്ദിക്കുന്നു. മാമുക്കോയ പറഞ്ഞു.

English summary
Actor Mamukkoya about Moideen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam