മോളി കണ്ണമാലിക്ക് പിന്നാലെ കിടിലന്‍ മേക്കോവറില്‍ മാമുക്കോയയും! തരംഗമായി ചിത്രം

By Prashant V R

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടന്‍ മാമുക്കോയ. സഹനടനായുളള വേഷങ്ങളിലൂടെയാണ് അദ്ദേഹം എല്ലാവരുടെയും പ്രിയങ്കരനായത്. മാമുക്കോയ അഭിനയിച്ച സിനിമകളെല്ലാം തന്നെയും ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. മാമുക്കോയയുടെതായി പുറത്തിറങ്ങിയ പുതിയൊരു ഫോട്ടോഷൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

mamukoya

മോളി കണ്ണമാലിയുടെ കിടിലന്‍ മേക്കോവറിന് പിന്നാലെയാണ് ഇപ്പോള്‍ മാമുക്കോയയുടെ ചിത്രവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കോട്ടും സ്യൂട്ടും കുളിംഗ് ഗ്ലാസും തൊപ്പിയും ധരിച്ച് കാലിന്‍മേല്‍ കാല്‍ കയറ്റി ഇരിക്കുന്ന നടന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. റെയിന്‍ബോ മീഡിയയാണ് മാമുക്കോയയുടെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

ലോക് ഡൗണ്‍ കാലത്ത് നേരത്തെ മാമുക്കോയയുടെ ഹാസ്യ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വെെറലായിരുന്നു. പഴയ സിനിമകളിലെ നടന്റെ കുറിക്ക് കൊള്ളുന്ന മറുപടികളാണ് പ്രേക്ഷകരെ വീണ്ടും പൊട്ടിച്ചിരിപ്പിച്ചിരുന്നത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുളള താരമാണ് മാമുക്കോയ. കൂടാതെ മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

അതേസമയം ഒരു മാഗസിന് വേണ്ടിയായിരുന്നു നേരത്തെ മോളി കണ്ണമാലി ഫോട്ടോഷൂട്ട് നടത്തിയിരുന്നത്. അന്ന് നടിയുടെ പുതിയ മേക്കോവര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിക്കൊപ്പം ചിത്രം എടുത്ത ഫോട്ടോഗ്രാഫറെയും എല്ലാവരും പ്രശംസിച്ചിരുന്നു. സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് മോളി കണ്ണമാലി. ചാള മേരി എന്ന പേരിലാണ് നടി ഇന്‍ഡസ്ട്രിയില്‍ അറിയപ്പെടുന്നത്. മനോരമ ആരോഗ്യം മാസികയുടെ കവര്‍ ചിത്രമായി പുറത്ത് വന്ന നടിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നത്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശ്യാം ബാബുവാണ് ചിത്രം പകര്‍ത്തിയിരുന്നത്. വര്‍ണ വെറിയുടെ അപ്രമാദിത്വം അടക്കിവാഴുന്ന ഇക്കാലത്ത് ഇത്തരം നീക്കങ്ങള്‍ സൃഷ്ടിക്കുന്നത് വലിയ ഇംപാക്ടാണ് എന്നാണ് ചിത്രത്തിനെക്കുറിച്ച് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചത്. നിങ്ങള്‍ക്കാകെ വേണ്ടത് ആത്മവിശ്വാസമാണ്, ബാക്കിയുളളതെല്ലാം നിങ്ങളെ തേടിയെത്തും എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പകര്‍ത്തിയ ശ്യാം പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്.

Recommended Video

Tik Tok Celebrities Reacts To The Ban | FilmiBeat Malayalam

More from Filmibeat

Read more about: mamukoya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X