സത്യത്തിൽ ഹനാൻ ആരാണ്!!യഥാർഥ തൊഴിൽ ഇതാണോ? വെളിപ്പെടുത്തലുമായി മണികണ്ഠൻ ആചാരി
സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സിനെ ഞാന്‍ അംഗീകരിക്കുന്നു
സോഷ്യൽ മീഡിയയിലൂടെ നിരവധി പേർക്ക് സഹായം ലഭിക്കാറുണ്ട്. ചില നല്ല ഭാഗ്യങ്ങളും വന്നു ചേരാറുമുണ്ട്. ചിലർക്ക് എട്ടിന്റെ പണിയും. സോഷ്യൽ മീഡിയയുടെ സൈബർ ആക്രമണത്തിന്റെ ഇപ്പോഴത്തെ ഇര ഹനാനയെന്ന് ഇരുപതു കാരിയാണ്. മീൻ വിറ്റും അല്ലറ ചില്ലറ പണികളെടുത്തും കുടുംബം നോക്കുകയും മാന്യമായി പഠിക്കുകയും ചെയ്യുന്ന ഈ പെൺകുട്ടിയ്ക്ക് നേരെയാണ് ഇപ്പേഴത്തെ സൈബർ ആക്രമണം. യൂണി ഫോം ധരിച്ച് മീൻ കച്ചവടം ചെയ്യാനെത്തിയ ആ സ്മാർട്ട് ഗേളിനെ അത്ര വേഗം കേരളീയർ മറക്കില്ല. പെൺകുട്ടിയെ അഭിനന്ദിച്ച് കേരള ജനത ഒന്നടങ്കം രംഗത്തെത്തിയിരുന്നു എന്നാൽ ഇപ്പോൾ കാര്യങ്ങൾ തകിടം മറഞ്ഞിരിക്കുകയാണ്.

പെൺകുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ സിനിമ താരങ്ങളോടൊപ്പമുള്ള ചിത്രങ്ങളും സംവിധായകൻ അരുൺ ഗോപിയുടെ സിനിമ ഓഫറും കൂടിയായപ്പോൾ പുതിയ തിരക്കഥ രൂപം കൊണ്ടു. പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിനു വേണ്ടിയുള്ള പ്രമോഷന്റെ ഭാഗമായിട്ടാണ് പെൺകിട്ടിയെ കൊണ്ട് മീൻ കച്ചവടം ചെയ്യിപ്പിച്ചതെന്ന് ഒരു കൂട്ടം ജനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. ഇതോടു കൂടി കുട്ടിയെ ചേർത്ത് നിർത്തിയവർ തള്ളി പറഞ്ഞിരിക്കുകയാണ്.
ഇപ്പോഴിത ഹാനാനിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടൻ മണികണ്ഠൻ ആചാരി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിവരങ്ങൾ പങ്കുവെച്ചത്. സ്വന്തം അദ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ മനസ്സിനെ ഞാൻ അംഗീകരിക്കുന്നു . എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാർക്കറ്റിൽ ഞാൻ എന്റെ കൂട്ടുകാരോട് അനേഷിച്ചപ്പോൾ സംഭവം സത്യം ആണ്. കഴിഞ്ഞ 3 ദിവസം ആയി മീൻ എടുക്കാൻ വേണ്ടി ഈ പെൺകുട്ടി ചമ്പക്കര മത്സ്യ മാർക്കറ്റിൽ വരാറുണ്ട്, കണ്ടവരും ഉണ്ട് . പിന്നെ അരുൺ ഗോപി - പ്രണവ് മോഹൻലാൽ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷൻ ഇന്റെ ആവശ്യം ഉണ്ടെന്നു മലയാളികൾ ആരും വിശ്വസിക്കും എന്ന് എനിക്ക് തോനുന്നില്ല .ഹനാൻ എന്ന പെൺകുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നുവെന്നും മണികണ്ഠൻ പറഞ്ഞു.


Click it and Unblock the Notifications











