മോഹന്‍ലാലും പൃഥ്വിയും മാത്രമല്ല, എല്ലാവരും പോയി, ഐഫ്എഫ്‌കെ വേദി മാറ്റത്തെ കുറിച്ച് മണിയന്‍പിളള രാജു

By Midhun Raj

കോവിഡ് പശ്ചാത്തലത്തില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഇത്തവണ നാല് വേദികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. സംസ്‌കാരിക വകുപ്പ് മന്ത്രി ഏകെ ബാലനായിരുന്നു ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. തിരുവനന്തപുരത്തിന് പുറമെ ഏറണാകുളം, തലശ്ശേരി, പാലക്കാട് തുടങ്ങിയിവിടങ്ങളിലാണ് ചലച്ചിത്ര മേള നടത്തുക. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 2021 ഫെബ്രുവരിയില്‍ മേള നടത്തുമെന്നാണ് മന്ത്രി അറിയിച്ചത്.

maniyanpilla raju

അതേസമയം ചലച്ചിത്ര മേള നാല് സ്ഥലങ്ങളിലായി നടത്തുന്നതില്‍ പ്രതികരണവുമായി നടന്‍ മണിയന്‍പിളള രാജു എത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്നും എല്ലാം നഷ്ടമായികൊണ്ടിരിക്കുകയാണെന്നും ഇനിയും പ്രതികരിച്ചില്ലെങ്കില്‍ ചലച്ചിത്ര മേള കൂടി നഷ്ടമാകുമെന്ന് നടന്‍ പറഞ്ഞു. എല്ലാം ഇവിടുന്ന് നമ്മുടെ കൈവിട്ട് പോയികൊണ്ടിരിക്കുകയാണ്. ഫിലിം ഫെസ്റ്റിവല്‍ കൂടി പോയാല്‍ തിരുവനന്തപുരം അനാഥമാകും, നമ്മുടെ തിരുവനന്തപുരത്തിന് വേണ്ടി ഇനിയെങ്കിലും എല്ലാവരും ഒരുമയോടെ നില്‍ക്കണമെന്നും മണിയന്‍പിളള രാജു പറഞ്ഞു.

നടന്‌റെ വാക്കുകളിലേക്ക്: മധു സാറും നസീര്‍ സാറും സത്യന്‍ മാഷും ഉളെളാരു കാലഘട്ടമായിരുന്നു തിരുവനന്തപുരത്തിന് മലയാള സിനിമ. പക്ഷേ ഇപ്പോള്‍ ഇവിടെ ആരുമില്ല. മോഹന്‍ലാലും പൃഥ്വിരാജും മാത്രമല്ല. എല്ലാവരും പോയി സിനിമയുടെ സങ്കേതം തന്നെ എറണാകുളം ആയി മാറികൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ സ്റ്റുഡിയോ പോലും അടച്ചിട്ടിരിക്കുകയാണ്. എല്ലാം ഇവിടുന്ന് നമ്മുടെ കൈവിട്ട് പോയികൊണ്ടിരിക്കുകയാണ്. ഫിലിം ഫെസ്റ്റിവല്‍ കൂടി പോയാല്‍ തിരുവനന്തപുരം അനാഥമാകും. നമ്മുടെ തിരുവനന്തപുരത്തിന് വേണ്ടി ഇനിയെങ്കിലും എല്ലാവരും ഒരുമയോടെ നില്‍ക്കണം, മണിയന്‍പിളള രാജു പറഞ്ഞു.

പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

മലയാളത്തില്‍ നായകനായും സഹനടനായുമെല്ലാം തിളങ്ങിയ താരമാണ് മണിയന്‍പിളള രാജു. സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളില്‍ നടനും അഭിനയിച്ചു. മണിയന്‍പിളള അഥവാ മണിയന്‍പിളള എന്ന ബാലചന്ദ്രമേനോന്‍ ചിത്രത്തിലൂടെയാണ് നടന്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി സിനിമകളില്‍ നടന്‍ മലയാളത്തില്‍ അഭിനയിച്ചു. നടന്‍ എന്നതിലുപരി നിര്‍മ്മാതാവായും മോളിവുഡില്‍ തിളങ്ങിയിരുന്നു മണിയന്‍പിളള രാജു.

Read more about: maniyanpilla raju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X