twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സോഷ്യൽ മീഡിയയിൽ താരമായി മണിയൻ പിള്ള രാജു, താരത്തെ അഭിനന്ദിച്ച് മന്ത്രി വീട്ടിലെത്തി

    |

    സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിരുന്നു നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു റേഷൻ കടയിൽ പോയി സർക്കാരിന്റെ സൗജന്യ റേഷൻ വാങ്ങിയത്. റേഷനരി വാങ്ങുന്നതിൽ തനിയ്ക്ക് ഒരു നാണക്കേടുമില്ലെന്നും അത് കഴിച്ച് വളർന്ന് ബാല്യത്തെ കുറിച്ചും താരം മനസ്സ് തുറന്നിരുന്നു. താരത്തിന്റെ തുറന്ന് പറച്ചിൽ സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയും ചെയ്തു. ഇപ്പോഴിത മറ്റൊരു മികച്ച തീരുമാനവുമായി നടൻ വീണ്ടും രംഗത്തെത്തുകയാണ്.

    maniyan pilla raju

    പലരും വിമർശിച്ചിട്ടും ആ പയ്യനെ കൈവിട്ടില്ല; ദിലീപിനെ അർജുനൻ മാഷ് റഹ്മാനാക്കിയത് ഇങ്ങനെപലരും വിമർശിച്ചിട്ടും ആ പയ്യനെ കൈവിട്ടില്ല; ദിലീപിനെ അർജുനൻ മാഷ് റഹ്മാനാക്കിയത് ഇങ്ങനെ

    കൊവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച തന്റെ ഭഷ്യധാന്യകിറ്റുകൾ ജനങ്ങൾക്ക് സംഭാവന ചെയ്യുകയാണ്. താരത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ഭഷ്യ മന്ത്രി പി തിലോത്തമൻ വീട്ടിലെത്തി. കൂടാതെ തന്റെ കുടുംബത്തിന് ലഭിക്കേണ്ട ഭഷ്യകിറ്റ് ഡൊണേറ്റ് മൈ കിറ്റ് പദ്ധതി വഴി അർഹതപ്പെട്ടവർക്ക് നൽകുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മന്ത്രിയുടെ സാന്നിധ്യത്തിൽ മണിയൻ പിള്ള രാജു പൂർത്തിയാക്കുകയും ചെയ്തു . അർഹനായ ഒരാൾക്ക് തന്റെ സംഭാവന സഹായകമാകുമെങ്കിൽ അതിൽ സന്തോഷിക്കുന്നുവെന്ന് രാജു പ്രതികരിച്ചു. റേഷനരി മോശമാണെന്നുള്ള ചിലരുടെ ഫേസ്ബുക്ക് സന്ദേശങ്ങളും ആക്ഷേപങ്ങളും കണ്ടിരുന്നു. ഇതിനെ തുടർന്നാണ് താൻ അരി വാങ്ങാൻ തിരുമാനിച്ചത്, വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കാത്തവരാണ് ഇത്തരത്തിൽ വിമർശിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.

     ആശുപത്രി വാസത്തിന് വിട; പ്രേക്ഷകരുടെ ബേബി ഡോൾ ഗായിക ജീവിതത്തിലേക്ക് മടങ്ങുന്നു ആശുപത്രി വാസത്തിന് വിട; പ്രേക്ഷകരുടെ ബേബി ഡോൾ ഗായിക ജീവിതത്തിലേക്ക് മടങ്ങുന്നു

    റേഷൻ ഭക്ഷ്യധാന്യം വാങ്ങിയശേഷം മണിയൻപിള്ള രാജു നടത്തിയ അഭിപ്രായപ്രകടനം കേരളത്തിലെ മുഴുവൻ ജനങ്ങളിലേക്കും എത്തിയതായി മന്ത്രി പി.തിലോത്തമൻ പറഞ്ഞു. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം നല്ല രീതിയിൽ ജനങ്ങളിലെത്തുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ അഭിപ്രായമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

     ''ആദ്യ ചിരിയിലെ പ്രണയം'', ഇങ്ങനെയാണ് ഞങ്ങളുടെ കൊവിഡ് കാലം, ചിത്രം പങ്കുവെച്ച് നടി... ''ആദ്യ ചിരിയിലെ പ്രണയം'', ഇങ്ങനെയാണ് ഞങ്ങളുടെ കൊവിഡ് കാലം, ചിത്രം പങ്കുവെച്ച് നടി...

    എന്താണ് ഡൊണേറ്റ് മൈ കിറ്റ് -ഭക്ഷ്യധാന്യങ്ങളടക്കം 17 അവശ്യവസ്തുക്കളടങ്ങിയ കിറ്റാണ് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വഴി സൗജന്യമായി വിതരണം ചെയ്യുന്നത്. ഇത് സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റ് വഴി മറ്റുള്ളവർക്ക് സംഭാവന ചെയ്യാനും സാധിക്കും. വെബ്സൈറ്റിലെ ഡൊണേറ്റ് മൈ കിറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന പേജിൽ റേഷൻ കാർഡ് നമ്പർ നൽകിയാൽ ഭക്ഷ്യധാന്യങ്ങൾ മറ്റുള്ളവർക്ക് സംഭാവന ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യാം.

    Read more about: maniyanpilla raju
    English summary
    ctor Maniyanpilla Raju donate my Kit
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X